മൂന്നക്ക ലോട്ടറി: ഒരാൾ പിടിയിൽ

തേഞ്ഞിപ്പലം: മൂന്നക്ക നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയതിന് ഒരാളെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ആലുങ്ങല്‍ എട്ടിയില്‍ വീട്ടില്‍ റോണ്‍ തോമസിനെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് മേലേ ചേളാരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ചൂതാട്ട കേന്ദ്രത്തില്‍നിന്ന് എസ്.ഐ സി.കെ. നാസറി​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുന്നത്. റോണ്‍ ലോട്ടറി ചൂതാട്ട മാഫിയയിലെ ചെറിയ കണ്ണിയാണെന്നും ഉന്നതരെ പിടികൂടുന്നതിന് അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. സി.പി.ഒമാരായ രാജേഷ്, അനില്‍ കുമാർ, വിജേഷ്, അനില്‍ എന്നിവരും റെയ്ഡിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.