തേഞ്ഞിപ്പലം: മഴക്കാലരോഗങ്ങളെ തടയുന്നതിന് മുൻകരുതൽ സ്വീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇതിെൻറ ഭാഗമായി ജൂൺ അഞ്ചുമുതൽ 30 വരെ പഞ്ചായത്തും ആരോഗ്യ വകുപ്പും ഭക്ഷണ സാധനങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, അനധികൃത സ്ഥാപനങ്ങൾ, പൊതു സ്ഥലങ്ങളിലെ കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലം, ബേക്കറികൾ എന്നിവയും പരിശോധിക്കും. അനധികൃതമായി ആളുകളെ താമസിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. പ്രസിഡൻറ് പി.കെ. റംല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എം.കെ. വേണു ഗോപാൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇസ്മായിൽ കാവുങ്ങൽ, റസിയ ബീഗം, സാബിറ, അംഗങ്ങളായ അയ്യപ്പൻ, അഷ്റഫ്, സെക്രട്ടറി കെ. ഷൈലജ, ഹെൽത്ത് ഇൻസ്പെക്ടർ കെ. അബ്ദുൽ നാസർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.