വാഴക്കാട്​ പഞ്ചായത്ത്​ ആരോഗ്യ വിഭാഗം പരിശോധന കര്‍ശനമാക്കി

വാഴക്കാട്: ഗ്രാമപഞ്ചായത്ത് പൊതുശുചിത്വ - ആരോഗ്യ പരിപാടിയുടെ ഭാഗമായി പരിശോധന കര്‍ശനമാക്കി. വാഴക്കാട്, എടവണ്ണപ്പാറ എന്നിവിടങ്ങളിലെ മത്സ്യ-മാംസ മാര്‍ക്കറ്റ്, ഹോട്ടൽ, കൂള്‍ബാർ, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ജനങ്ങളില്‍നിന്ന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും പൊലീസും സംയുക്തമായാണ് പരിശോധന. വൃത്തിഹീനമായ സ്ഥാപനങ്ങള്‍ അടക്കാൻ നിർദേശം നൽകി. ചില സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. വരും ദിവസങ്ങളിലും പരിശോധന നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇനിയും വൃത്തിഹീനമായ സാഹചര്യം തുടര്‍ന്നാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി ജിനചന്ദ്രന്‍, എസ്.ഐ വിജയരാജന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് അമീന്‍, ഹെല്‍ത്ത് ഇൻസ്പെക്ടര്‍ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജൈസല്‍ എളമരം, പഞ്ചായത്ത് അംഗങ്ങളായ അഷ്‌റഫ് കോറോത്ത്, കെ. സുരേഷ് കുമാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. ചിത്രകുറിപ്പ്: ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും പൊലീസും സംയുക്തമായി തെയ്യത്തുംപുര പരിശോധന നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.