കുറ്റിപ്പുറം: റോഡപകടങ്ങൾ കുറക്കുന്നതിനും ട്രാഫിക് നിയമലംഘനം തടയുന്നതിനുമായി മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന സേഫ് കേരള പദ്ധതിയുടെ ഭാഗമായി അധിക തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ ഉത്തരവ്. തിങ്കളാഴ്ച ഇറക്കിയ 42/2018 നമ്പർ ഉത്തരവിലാണ് 262 അധിക തസ്തികകൾക്ക് അനുമതിയായത്. 10 ആർ.ടി.ഒ, 65 എം.വി.ഐ, 187 എ.എം.വി.ഐ എന്നിങ്ങനെയാണ് പുതിയ തസ്തികകൾ. ഈ പദ്ധതി നടപ്പാക്കുന്നതിെൻറ ഭാഗമായി സ്ക്വാഡ് വാഹനം, ൈഡ്രവർ എന്നിവക്കാവശ്യമായ തുക റോഡ് സേഫ്റ്റി അതോറിറ്റിയുടെ അക്കൗണ്ടിൽനിന്ന് കണ്ടെത്താവുന്നതാണെന്നും ഉത്തരവിൽ പറയുന്നു. പദ്ധതി വരുന്നതോടെ നിലവിലെ എ.എം.വി.ഐമാർക്ക് സ്ഥനക്കയറ്റം ലഭിക്കുന്നത് വേഗത്തിലാകും. വിദേശ രാജ്യങ്ങളെ പോലെ ജില്ലയുടെ നിരത്തുകളിൽ അഞ്ച് എൻഫോഴ്സ്മെൻറ് വാഹനങ്ങൾ പരിശോധന നടത്തും. എ.എം.വി.ഐമാർക്ക് േപ്രാമോഷൻ നൽകി എം.വി.ഐമാരെയും പി.എസ്.സി ലിസ്റ്റിൽനിന്ന് എ.എം.വി.ഐമാരെ നിയമിച്ചും പദ്ധതി ഉടൻ നടപ്പാക്കുമെന്ന് ട്രാൻസ്പോർട്ട് കമീഷണർ പത്മകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. ഒന്നര മാസത്തിനുള്ളിൽ പദ്ധതി ആരംഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.