മലപ്പുറം: വ്യാഴാഴ്ച നാഗ്പുരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കരുതെന്ന് അഭ്യർഥിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി കത്തയച്ചു. കാലാകാലങ്ങളായി ഭരണഘടനയെ വെല്ലുവിളിക്കുകയും ന്യൂനപക്ഷവിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന സംഘടനയുടെ പരിപാടിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ ആദരണീയ വ്യക്തിത്വം സംബന്ധിക്കുന്നത് ആശങ്കാജനകമാണ്. അധികാരത്തിലെത്താൻ കലാപങ്ങളും സാമുദായിക സംഘർഷങ്ങളുമുണ്ടാക്കിയ ആർ.എസ്.എസിെൻറ ചരിത്രവും വർത്തമാനവും മറക്കരുതെന്നും കത്തിൽ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.