പൂക്കോട്ടുംപാടം: ഡി.വൈ.എഫ്.ഐ പരിയങ്ങാട് യൂനിറ്റിെൻറ ആഭിമുഖ്യത്തില്‍ . പരിയങ്ങാട് പ്രദേശത്തെ മുഴുവൻ വിദ്യാർഥികൾക്കുള്ള കൈപുസ്തകങ്ങളും ശിശുക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ക്രഷിലേക്കുള്ള കളി ഉപകരണങ്ങളുമാണ് വിതരണം ചെയ്തത്. സി.പി.എം അമരമ്പലം ലോക്കൽ സെന്‍ട്രല്‍ അംഗം പി.ടി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സി.പി.എം പരിയങ്ങാട് ബ്രാഞ്ച് സെക്രട്ടറി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡൻറ് എൻ. ശിവൻ, വി. അർജുൻ, യൂനിറ്റ് സെക്രട്ടറി ഷൈജു പെരിമ്പലത്ത് തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ റഹീമയെ ഉപഹാരം നൽകി ആദരിച്ചു. കെ. രജീഷ്, കെ. വിജീഷ്, കെ. ബിനീഷ്, കെ. വിനീഷ്, എം.ടി. ഫെബിൻ, അനീഫ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.