പൂക്കോട്ടുംപാടം: വര്‍ഗീയ, രാഷ്ട്രീയ ഫാഷിസത്തിനെതിരെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ മുറുകെ പിടിച്ച് കോൺഗ്രസിനെ ശക്തിപ്പെടുത്താന്‍ യുവതലമുറ സന്നദ്ധമാകണമെന്ന് നിലമ്പൂർ മുനിസിപ്പൽ യൂത്ത് കോൺഗ്രസ് പ്രമേയം. ഒരാള്‍ക്ക് ഒരു പദവിയെന്ന പാര്‍ട്ടി നയം ഉള്‍ക്കൊണ്ടുകൊണ്ട് പരമാവധി യുവാക്കളെയും പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി സംഘടന സംവിധാനം ശക്തിപ്പെടുത്താന്‍ നേതൃത്വം തയാറാവണമെന്നും പ്രമേയത്തില്‍ പറയുന്നു. പൂക്കോട്ടുംപാടത്ത് നടന്ന യൂത്ത് കോൺഗ്രസ് ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് കെ.പി.സി.സി സെക്രട്ടറി വി.എ. കരീം ഉദ്ഘാടനം ചെയ്തു. ഷാജഹാൻ പായമ്പാടം അധ്യക്ഷത വഹിച്ചു. സംസ്കാര സാഹിതി സംസ്ഥാന അധ്യക്ഷൻ ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിളെ അനുമോദിച്ചു. ശബരീശന്‍ നിപ വൈറസ് ബോധവത്കരണ ക്ലാസെടുത്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എ. ഗോപിനാഥ്, യൂത്ത് കോൺഗ്രസ് പ്രസിഡൻറ് മുർഖൻ കുഞ്ഞു, അബ്ദുസ്സലാം പാറക്കല്‍, ഷിബു പുത്തന്‍പീടിക, ഷബീറലി, യൂസുഫ് കാളിമഠത്തില്‍, വി.എ. ലത്തീഫ്, അഡ്വ. ഷറീ ജോർജ്, മുർഖൻ മാനു, സെക്രട്ടറി കേമ്പിൽ രവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.