വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളുമായി സ്‌നേഹാക്ഷരം പദ്ധതിക്ക് തുടക്കം

കാളികാവ്: ആയിരം വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം നല്‍കുന്ന സ്‌നേഹാക്ഷരം പദ്ധതിക്ക് കാളികാവില്‍ തുടക്കമായി. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കാളികാവ് പഞ്ചായത്തിനകത്തെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യമായി പഠനോപകരണം നല്‍കുക. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡൻറ് ജാഫര്‍ പൂങ്ങോട് അധ്യക്ഷത വഹിച്ചു. എ.കെ. മുഹമ്മദാലി, മമ്പാടന്‍ മജീദ്, ജോജി കെ. അലക്‌സ്, കെ. നജീബ് ബാബു, വി.പി. മുജീബ് മാസ്റ്റര്‍, നസറുദ്ദീന്‍ ബര്‍മ്മ, വി.പി. ബാസില്‍ റഹ്മാന്‍, വി. സാജാദ് എന്നിവര്‍ സംസാരിച്ചു. സ്‌കൗട്ട് ആൻഡ് ഗൈഡന്‍സില്‍ വണ്ടൂര്‍ ഉപജില്ലയില്‍നിന്ന് രാജ്യപുരസ്‌കാര്‍ നേടിയ വിദ്യാര്‍ഥികളെയും പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയികളെയും ചടങ്ങില്‍ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.