ഭരണകക്ഷി നേതാവിെൻറ മകനെയും സുഹൃത്തുക്കളെയും കസ്​റ്റഡിയിലെടുത്ത എസ്.ഐക്ക് സ്ഥലംമാറ്റം

കൂറ്റനാട്: നിയമം ലംഘിച്ച് ബൈക്കിൽ യാത്ര ചെയ്ത യുവാക്കൾക്കെതിരെ പെറ്റി കേെസടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. തൃത്താല പൊലീസ് സ്റ്റേഷനിലെ എസ്.ഐ കൃഷ്ണൻ കെ. കാളിദാസനെതിരെയാണ് നടപടി. ഒരുവർഷം മുമ്പ് ഒറ്റപ്പാലത്തുനിന്ന് തൃത്താലയിലെത്തിയ കൃഷ്ണൻ മേഖലയിൽ മണ്ണ്, ലഹരി മാഫി‍യകളെ നിയന്ത്രിക്കുന്നതിൽ ശക്തമായ പങ്കുവഹിച്ചിരുന്നു. ഇക്കാരണത്താൽ പലപ്പോഴും ഭരണ-പ്രതിപക്ഷ ഇടപെടലുമുണ്ടായി. ആറുമാസം മുമ്പ് വളാഞ്ചേരിയിലുള്ള ഭരണകക്ഷി നേതാവി​െൻറ മകനെയും സൃഹൃത്തുക്കളെയും അമിതവേഗത്തിൽ മൂന്നുപേരെ െവച്ച് ബൈക്കിൽ യാത്രചെയ്തതിന് തൃത്താല സ്റ്റേഷൻ പരിധിയിലെ ആലൂർ പൂലേരിയിൽെവച്ച് പിടികൂടിയിരുന്നു. പൊലീസ് കൈകാണിെച്ചങ്കിലും വെട്ടിച്ച് കടന്നുകളഞ്ഞ ഇവരെ കസ്റ്റഡിയിലെടുത്തു. പാർട്ടിനേതാവി​െൻറ മകനാെണന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ വാഹനമോടിച്ചിരുന്ന ഇയാളുടെ സുഹൃത്തിനെതിരെ പെറ്റി കേസെടുത്ത് ജാമ്യത്തിൽ വിട്ടു. ഇതി​െൻറ പകപോക്കലെന്നോണം ഒരാഴ്ച കഴിഞ്ഞതോടെ എസ്.ഐയെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നു. എന്നാൽ, നാട്ടുകാരും സാമൂഹിക, സാംസാകാരിക സംഘടനകളും മറ്റും പ്രതിഷേധിച്ചതോടെ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചു. അതിനുശേഷവും സ്ഥലംമാറ്റം വന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് മാറ്റിെവച്ചു. ഒരാഴ്ച മുമ്പാണ് എസ്.ഐയെ കണ്ണൂരിലേക്ക് സ്ഥലം മാറ്റിയതായി ഉത്തരവ് വരുന്നത്. ഉത്തരവ് നടപ്പായിെല്ലങ്കിൽ മേലധികാരികളും കുടുങ്ങുമെന്നതാണ് അവസ്ഥ. എസ്.സി വിഭാഗത്തിൽപ്പെട്ട എസ്.ഐ ത​െൻറ ദുരിതാവസ്ഥയും സംഭവങ്ങളുടെ നിജസ്ഥിതിയും മേലധികാരികളെ കണ്ട് ബോധിപ്പിെച്ചങ്കിലും അവർ കൈമലർത്തുകയായിരുന്നുവത്രെ. അതിനിടെ കണ്ണൂരിലേക്കുള്ളത് വെട്ടിക്കുറച്ച് തൃശൂർ റേഞ്ചിലേക്ക് മാറ്റാനുള്ള നീക്കവും അണിയറയിൽ നടന്നിരുന്നുവെങ്കിലും കണ്ണൂരിലേക്കുതന്നെ വേണമെന്ന ഭരണകക്ഷി നേതാവി​െൻറയും മറ്റും ഉറച്ച നിലപാടിൽ കുടുങ്ങിക്കിടക്കുകയാണ് ബന്ധപ്പെട്ടവർ. പ്രായമായ മാതാപിതാക്കളും ഭാര്യയും ചെറിയ കുട്ടികളും അടങ്ങുന്നതാണ് ഇദ്ദേഹത്തി​െൻറ കുടുംബം. പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിക്കാൻ അപേക്ഷിച്ചെങ്കിലും ആ ശ്രമവും വിജയിച്ചില്ല. ചാലിശ്ശേരിയിൽ ഒരുമാസം മുമ്പുവന്ന എസ്.ഐ മനോജ് ഗോപിയെ സി.പി.എം പ്രാദേശിക നേതാവിനെ ശകാരിച്ചതി​െൻറ പേരിലാണ് സ്ഥലം മാറ്റിയതെന്ന് ആരോപണമുണ്ടായിരുന്നു. ധർമടത്തുനിന്നെത്തിയ അരുൺകുമാറാണ് പുതിയ എസ്.ഐ കുറ്റങ്ങൾ ചെയ്ത ഓഫിസർമാരെ ജില്ലക്കകത്തുതന്നെ മാറ്റി പ്രതിഷ്ഠിക്കുമ്പോൾ കുറ്റംചെയ്യാത്തവരെ ജില്ലക്ക് പുറത്തേക്ക് സ്ഥലംമാറ്റുന്ന മേലധികാരികളുടെ സമീപനം പൊലീസിൽ വലിയ അമർഷത്തിനിടയാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.