മലപ്പുറം: ഹരിത കേരള മിഷെൻറ ഭാഗമായി ജില്ലയിൽ 69 ലക്ഷം വൃക്ഷത്തൈകൾ നടും. തൊഴിലുറപ്പ് പദ്ധതി, സാമൂഹിക വനവത്കരണ വിഭാഗം, കൃഷിവകുപ്പ്, ഹോർട്ടി കോർപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് തൈകൾ ലഭ്യമാക്കുക. തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ 20 ലക്ഷം തൈകളും സാമൂഹിക വനവത്കരണ വിഭാഗത്തിെൻറ നേതൃത്വത്തിൽ ആറുലക്ഷം തൈകളും നടാനായി ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള 130 നഴ്സറികളിൽ നിന്ന് മാവ്, ആര്യവേപ്പ്, നെല്ലി, പുളി, ബദാം, മഹാഗണി, ഉങ്ങ്, കുടംപുളി, വേങ്ങ എന്നീ തൈകളാണ് ഉൽപാദിപ്പിച്ചിട്ടുള്ളത്. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഇവ നടുക. സാമൂഹികവനവത്കരണ വിഭാഗത്തിെൻറ കീഴിലായി മഹാഗണി, സീതപ്പഴം, കണിക്കൊന്ന, നെല്ലി, പുളി, പൂവരശ്, ഉങ്ങ്, പേര, വേങ്ങ, ലക്ഷ്മിതരു, മുരിങ്ങ, കുമിഴ്, നീർമരിത്, മന്ദാരം, കാറ്റാടി, ഗുൽമോഹർ എന്നിങ്ങനെ നാലര ലക്ഷം തൈകളാണ് ഒരുക്കിയിരിക്കുന്നത്. നിള, ചാലിയാർ തീരങ്ങളിൽ തൈകൾ നടുന്ന പദ്ധതിക്കായി 20,000 മുളം തൈകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ സർക്കാർ ഭൂമിയിൽ അര ലക്ഷത്തോളം തൈകളും നടുന്നുണ്ട്. തൈകൾക്ക് അപേക്ഷ നൽകിയ സ്കൂളുകൾ, പഞ്ചായത്തുകൾ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ എന്നിവർ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്കും ക്ലബുകൾക്കും തൈകൾ നൽകുന്നതിനോടൊപ്പം സംരക്ഷണത്തിനുള്ള ധാരണാപത്രവും ഒപ്പുവെക്കും. പച്ചപിടിക്കാതെ തൈകൾ മലപ്പുറം: പരിസ്ഥിതി വാരാചരണത്തിെൻറ ഭാഗമായി വനംവകുപ്പ് വിതരണം ചെയ്യുന്ന പകുതിയോളം വൃക്ഷത്തൈകളും നശിക്കുന്നു. കഴിഞ്ഞ രണ്ടുവർഷത്തെ കണക്കെടുത്തപ്പോൾ ആദ്യവർഷം കഴിഞ്ഞപ്പോൾ അറുപത് ശതമാനത്തോളം മാത്രമാണ് ബാക്കിയാകുന്നത്. രണ്ടാംവർഷം അതിജീവിക്കുന്നത് അമ്പത് ശതമാനത്തോളം മാത്രമാണ്. വൃക്ഷത്തൈ വിതരണത്തിെൻറ പത്താം വാർഷികത്തിെൻറ അവസരത്തിലാണ് സാമൂഹിക വനവത്കരണ വകുപ്പ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിെൻറ സഹായത്തോടെ കണക്കെടുത്തത്. ഒരു തൈക്ക് 18 രൂപ വീതം ചെലവിലാണ് വനംവകുപ്പ് ഇവ നൽകുന്നത്. ജൂൺ അഞ്ചുമുതൽ ഹരിത പെരുമാറ്റ ചട്ടം മലപ്പുറം: ജില്ലയിലെ സർക്കാർ ഓഫിസുകളിൽ ജൂൺ അഞ്ചുമുതൽ ഹരിത പെരുമാറ്റ ചട്ടം നിലവിൽവരും. കലക്ടറേറ്റ് മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വരെയുള്ള എല്ലാ ഓഫിസുകളിലും ഹരിത കേരളം മിഷെൻറയും ശുചിത്വ മിഷെൻറയും നേതൃത്വത്തിൽ പരിസ്ഥിതി ദിനം മുതൽ പെരുമാറ്റ ചട്ടം നടപ്പാക്കും. സ്കൂളുകളിലും കോളജുകളിലും സർവകലാശാലകളിലും പെരുമാറ്റ ചട്ടം നിർബന്ധമാക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.