സൗജന്യ തൊഴിലധിഷ്ഠിത കോഴ്സ് രജിസ്ട്രേഷൻ ക്യാമ്പ് ചൊവ്വാഴ്ച

പട്ടാമ്പി: ദേശീയ ഉപജീവന മിഷൻ പ്രകാരം 18നും 35നും മധ്യേ പ്രായമുള്ള എസ്.എസ്.എൽ.സി /പ്ലസ് ടു /ഡിഗ്രി /ബി.ടെക് യോഗ്യതയുള്ളവർക്ക് നഗരസഭ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സ് നടത്തുന്നു. കോഴ്സ് രജിസ്ട്രേഷൻ ചൊവ്വാഴ്ച രാവിലെ 10ന് നഗരസഭ ഹാളിൽ ക്യാമ്പ് നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. ജാഗ്രതോത്സവം പട്ടാമ്പി: തിരുവേഗപ്പുറ പഞ്ചായത്ത് ജാഗ്രതോത്സവം പ്രസിഡൻറ് ടി.പി. ശരദ് ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ടി.പി. കേശവൻ അധ്യക്ഷത വഹിച്ചു. സരിത മോഹനൻ, റൈഹാനത്ത്, അബൂബക്കർ, ധന്യ വേലായുധൻ, മുബഷിറ, സരിത, ജസീല, ജെ.എച്ച്.ഐ. വീരാൻകുട്ടി എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ എം.വി. ജനാർദനൻ, ജെ.എച്ച്.ഐ സഫിയ, വി.ഇ.ഒമാരായ പ്രസാദ്, നജ്‌ല എന്നിവർ ക്ലാസെടുത്തു. വിജയോത്സവവും പഠനോപകരണ വിതരണവും പട്ടാമ്പി: വിളയൂർ മൂച്ചിക്കൂട്ട് പറമ്പ് ഡി.വൈ.എഫ്.ഐ, ജനമൈത്രി ക്ലബ് എന്നിവ സംയുക്തമായി വിജയോത്സവവും പഠനോപകരണ വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുരളി ഉദ്‌ഘാടനം ചെയ്തു. മുൻ പ്രസിഡൻറ് കെ. കൃഷ്ണൻകുട്ടി, ഉഷ, ജിജിഷ, വിനീത്, ബാലൻ എന്നിവർ സംസാരിച്ചു. വിഷ്ണു സ്വാഗതവും തജിൻ കൃഷ്ണ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.