കുട്ടിക്കൂട്ടത്തിെൻറ സർഗശേഷിയിൽ 'ചെപ്പ്' തുറന്നു

മലപ്പുറം: വിദ്യാരംഗം കലാസാഹിത്യവേദി റവന്യൂ ജില്ല തലത്തിൽ നടത്തിയ സർഗോത്സവ രചന ശിൽപശാലയിൽ പങ്കെടുത്ത വിദ്യാർഥികളുടെ കഥകളുടെയും കവിതകളുടെയും സമാഹാരമായ 'ചെപ്പ്' മലപ്പുറം ഡയറ്റി​െൻറ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ചു. തിരൂർ തുഞ്ചൻപറമ്പിൽ എം.ടി. വാസുദേവൻ നായർ ഡോ. എം.എൻ. കാരശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു. കെ.പി. രാമനുണ്ണി കുട്ടികൾക്ക് ഉപഹാരം നൽകി. ഡോ. പി.കെ. അബ്ദുൽ ഗഫൂർ, കെ.വി. സെയ്ത് ഹാഷിം, കെ. ഹസൻ, സുനിൽ അലക്സ്, വി. അഷറഫ്, കെ. പ്രമോദ് എന്നിവർ സംസാരിച്ചു. മലപ്പുറം ഡയറ്റി​െൻറയും വിദ്യാരംഗത്തി​െൻറയും ആഭിമുഖ്യത്തിൽ രണ്ടുമാസം മുമ്പ് പത്രാധിപസമിതി അംഗങ്ങൾക്ക് എഡിറ്റിങ് ശിൽപശാല സംഘടിപ്പിച്ചിരുന്നു. എഴുത്തുകാരൻ കെ. വിഷ്ണുനാരായണൻ, ചിത്രകാരൻ ഇന്ത്യനൂർ ബാലകൃഷ്ണൻ എന്നിവർ സമാഹരണത്തിനും ചിത്രസംയോജനത്തിനും പത്രാധിപസമിതിയെ സഹായിച്ചു. കവി മണമ്പൂർ രാജൻബാബു അവതാരിക എഴുതിയ പുസ്തകത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ തൊണ്ണൂറോളം കുട്ടികളുടെ സാഹിത്യരചനകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.