റേഷൻ കാർഡ് വിതരണം: തീയതി പുതുക്കി നിശ്ചയിച്ചു

ഒറ്റപ്പാലം: താലൂക്കിൽ റേഷൻ കാർഡ് പ്രിൻറ് ചെയ്യുന്നതിന് ആവശ്യമായ സാമഗ്രികൾ ലഭിക്കാൻ താമസം നേരിട്ടതിനെത്തുടർന്ന് പുതിയ റേഷൻ കാർഡ് വിതരണത്തിന് തീയതി പുതുക്കി നിശ്ചയിച്ചതായി സപ്ലൈ ഓഫിസർ അറിയിച്ചു. പുതുക്കിയ തീയതിയും ബ്രാക്കറ്റിൽ നിർദേശിച്ചിരുന്ന തീയതിയും ചുവടെ: ജൂൺ 20 (ജൂൺ അഞ്ച് ), 21 (ആറ്), 22 (ഏഴ്), 23 (12), 25 (13), 26 (14), 27 (18), 28 (20). ഗതാഗതം നിരോധിച്ചു ഒറ്റപ്പാലം: ബി.എം.ആൻഡ് ബി.സി ചെയ്ത് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ റോഡി​െൻറ ഉപരിതലം പുതുക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ നിർമാണ പ്രവൃത്തികൾ തീരുംവരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി പി.ഡബ്ല്യു.ഡി അസി. എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.