അരീക്കോട്: കാൽപന്തുകളിയുടെ കടുത്ത ആരാധകരായ ഏതോ ലാറ്റിനമേരിക്കൻ രാജ്യത്തെ തെരുവുകളിലൂടെ നടന്നുപോകുന്ന പ്രതീതിയാണ് അരീക്കോട് താഴത്തങ്ങാടിക്ക്. ജനങ്ങൾ തിങ്ങി താമസിക്കുന്ന ഫവേലകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ബ്രസീലിെൻറയും അർജൻറീനയുടേയും കളിയാരാധകർ താഴത്തങ്ങാടിയെ ഒരുക്കിയത്. ബ്രസീൽ ഫാൻസ് അസോസിയേഷൻ ഇവിടെ സ്വന്തമായി ഓഫിസ് തുറന്നു. ഐ.എസ്.എൽ താരം എം.പി. സക്കീറാണ് ഉദ്ഘാടനം നിർവഹിച്ചത്. പഞ്ചായത്ത് കിണറുകളും പീടികത്തിണ്ണകളും ചുവരുകളും എന്നിങ്ങനെ മഞ്ഞയോ നീലയോ ചായം മുങ്ങാത്ത ഒരിടവും ഈ തെരുവിലില്ല. അർജൻറീന ഫാൻസ് ലയണൽ മെസിയുടെ കട്ടൗട്ട് സ്ഥാപിച്ചപ്പോൾ ബ്രസീൽ മുൻ താരങ്ങളായ പെലെ, സോക്രട്ടീസ്, ഗരിഞ്ച, ദുംഗ, റൊമാരിയോ, കഫു, മാർക്കോസ്, റൊണാൾഡോ, റോബർട്ടോ കാർലോസ്, നെയ്മർ എന്നിവരുടെയും ഫ്ലക്സുകൾ റോഡിെൻറ വശങ്ങളിൽ സ്ഥാപിച്ചിരിക്കുകയാണ് ബ്രസീൽ ആരാധകർ. നീലയോ മഞ്ഞയോ നിറത്തിലുള്ള വർണക്കടലാസുകളും ദേശീയ പതാകകളും അന്തരീക്ഷത്തിൽ പാറിക്കളിക്കുന്നു. പരസ്പരം വൈരമില്ലാതെ, എന്നാൽ ആവേശം ഒട്ടും ചോരാതെ കളിയാസ്വാദനത്തിെൻറ സത്ത ഉൾക്കൊണ്ട് ലോകകപ്പിെൻറ ഓരോ മത്സരത്തേയും വരവേൽക്കാനാണ് ഇവിടുത്തെ കാൽപന്ത് കളി പ്രേമികളുടെ തീരുമാനം. പടം...mpl2 അരീക്കോട് താഴത്തങ്ങാടിയിൽ ബ്രസീൽ ഫാൻസ് അസോസിയേഷൻ ഓഫിസ് ഐ.എസ്.എൽ താരം എം.പി. സക്കീർ ഉദ്ഘാടനം ചെയ്യുന്നു പടം...mpl1 ബ്രസീൽ ഫാൻസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.