അഞ്ചര പതിറ്റാണ്ട് മുമ്പുള്ള ഓർമകളുമായി സഹപാഠികൾ ഒത്തുകൂടി

ഒറ്റപ്പാലം: അഞ്ചര പതിറ്റാണ്ട് മുമ്പ് ഒറ്റപ്പാലം എൻ.എസ്.എസ്.കെ.പി.ടി ഹൈസ്‌കൂളിൽനിന്ന് പത്താം തരം പരീക്ഷയെഴുതിയവരുടെ പുനഃസമാഗമം അനുഭവങ്ങളുടെ സാഗരസംഗമമായി. സ്‌കൂളിലെ 1962-63 എസ്.എസ്.എൽ.സി ബാച്ചാണ് പാലാട്ട് റോഡിലെ ഗോകുലം ഭവനത്തിൽ ഒത്തുചേർന്നത്‌. അരനൂറ്റാണ്ടി​െൻറ അനുഭവങ്ങൾ ഓരോരുത്തരും പങ്കുെവച്ചപ്പോൾ സദസ്സിൽ സമ്മിശ്രവികാരം അലയടിച്ചു. ഉയർച്ചയുടെയും താഴ്ചയുടെയും ആഹ്ലാദവും നൊമ്പരങ്ങളും അനുഭവസാക്ഷ്യങ്ങളായി ഓരോരുത്തരും പങ്കുവെച്ചു. 88 പിന്നിട്ട ഗുരുനാഥനും കൂടിയാട്ടത്തി​െൻറ ആചാര്യനുമായ പി.കെ.ജി. നമ്പ്യാരുടെ സാന്നിധ്യം വാർധക്യത്തിലെത്തിയ കൂട്ടുകാരെ കൗമാരകാലത്തേക്ക് കൊണ്ടുപോയി. നമ്പ്യാർ മാഷ് സംഗമം ഉദ്‌ഘാടനം ചെയ്തു. മാഷി​െൻറ കൂടിയാട്ടം ഡെമോൺസ്‌ട്രേഷനും ഓർമകൾ പങ്കുവെക്കലും സംഗമത്തിന് തിളക്കം കൂട്ടി. പൂർവ വിദ്യാർഥി എം. ജയശങ്കർ അധ്യക്ഷത വഹിച്ചു. എ.വി. മോഹൻദാസ് നമ്പ്യാർ മാഷിനെ പൊന്നാടയണിയിച്ചു. ഗീതവാസുദേവൻ, സി. നാരായണൻ എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു. കെ. ഭാഗ്യവതിയുടെ പ്രാർഥനയോടെയായിരുന്നു പരിപാടിയുടെ തുടക്കം. സദ്യയുണ്ട് വിലാസവും ഫോൺ നമ്പരുകളും പരസ്പരം കൈമാറിയാണ് കൂട്ടായ്മ പിരിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.