കനത്ത മഴ: കരിപ്പൂരിൽ മതിൽ തകർന്നു

കൊണ്ടോട്ടി: കനത്ത മഴയിൽ കരിപ്പൂർ വിമാനത്താവളത്തിലെ രണ്ടിടങ്ങളിൽ മതിൽ തകർന്നു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. മഴയിൽ പുതിയ വി.ഒ.ആർ സംവിധാനം സ്ഥാപിക്കുന്നതിന് വിമാനത്താവള വളപ്പിൽ നിർമിച്ച മതിലാണ് ആദ്യം തകർന്നത്. തകർന്ന മതിലും വെള്ളവും കുത്തിയൊലിച്ചാണ് വിമാനത്താവളത്തി​െൻറ ചുറ്റുമതിലി​െൻറ ഒരു ഭാഗവും തകർന്നത്. തെക്കുഭാഗത്ത് കൂട്ടാലുങ്ങൽ പൂക്കുത്ത് തൊട്ടിയിൽ ഭാഗത്താണ് വിമാനത്താവളത്തി​െൻറ ചുറ്റുമതിൽ തകർന്നത്. മതിൽ തകർന്നതോടെ ഇൗ പ്രദേശത്ത് സുരക്ഷക്കായി കൂടുതൽ സി.െഎ.എസ്.എഫുകാരെ നിയോഗിച്ചിട്ടുണ്ട്. െതാട്ടടുത്ത ദിവസം മാത്രമേ മതിൽ പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളു. തകർന്ന സ്ഥലം വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു സന്ദർശിച്ചു. ഫോേട്ടാ: mplkdy1: കനത്ത മഴയിൽ കരിപ്പൂർ വിമാനത്താവളത്തിലെ മതിൽ തകർന്ന നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.