കല്ലടിക്കോട്: ഭിന്നശേഷിക്കാർ നിർമിക്കുന്ന പേപ്പര്‍ ഹരിതപേനക്ക് പിന്തുണയുമായി കല്ലടിക്കോട് ജനമൈത്രി പൊലീസ് സ്റ്റേഷൻ. പരിസ്ഥിതി ദിനത്തിൽ സ്റ്റേഷനിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ എസ്.ഐ മനോജ് കെ. ഗോപി വിത്തുപേനകൾ ഏറ്റുവാങ്ങും. കല്ലടിക്കോട് പ്രൈമറി ഹെൽത്ത് സെൻററിെൻറയും ലയൺസ് ക്ലബിെൻറയും സേവന ക്ലിനിക്കിെൻറയും സഹകരണത്തോടെയാണ് വ്യത്യസ്ത ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്തത്. വിദ്യാർഥികളും സ്റ്റുഡൻറ്സ് പൊലീസും ജനമൈത്രി സമിതി അംഗങ്ങളും പരിസ്ഥിതി പ്രവർത്തനത്തിനിറങ്ങും. വൃക്ഷത്തൈ വിതരണവും പ്ലാസ്റ്റിക്കിനെതിരായ ബോധവത്കരണ റാലിയുമുണ്ടാകും. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.