ജലാശയത്തിലേക്ക് ഹോട്ടൽ മാലിന്യം തള്ളിയ സംഭവം; നഗരസഭ 25,000 രൂപ പിഴയിട്ടു; ലൈസൻസ് റദ്ദാക്കി തിരൂരങ്ങാടി: നഗരസഭയിലെ കക്കാട് പുളിഞ്ഞിലത്ത് പാടത്തെ ജലാശയത്തിലേക്ക് വൻതോതിൽ മാലിന്യം വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയ ഹോട്ടൽ ഉടമക്കെതിരെ നടപടി. ഉടമയിൽനിന്ന് 25000 രൂപ പിഴ ഇൗടാക്കുകയും ഹോട്ടൽ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ജലസ്രോതസ്സ് മലിനപ്പെടുത്തിയതിന് മുനിസിപ്പാലിറ്റി നിയമനുസരിച്ചാണ് പിഴ ഈടാക്കിയത്. കഴിഞ്ഞദിവസം രാത്രിയാണ് കുളത്തിൽ മാലിന്യം തള്ളിയത്. നഗരസഭ അധ്യക്ഷയുടെ ഡിവിഷനിൽ മാലിന്യം തള്ളിയത് അധികൃതരെയും പൊലീസിനെയും നാട്ടുകാർ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി സന്തോഷ് നൽകിയ പരാതിയിൽ പൊലീസ് സ്ഥലം സന്ദർശിച്ച് മാലിന്യം തള്ളിയവരെ കൊണ്ടുതന്നെ വൃത്തിയാക്കിക്കുകയും പ്രതികൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കൗൺസിലർമാരായ നൗഫൽ തടത്തിൽ, ചൂട്ടൻ മജീദ്, ജാഫർ ആങ്ങാടൻ തുടങ്ങിയവർ പ്രശ്നത്തിലിടപെടുകയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തു. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കുറ്റക്കാരുടെ െചലവിൽ ക്ലോറിനേഷൻ നടത്തി ശുചീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.