കോട്ടക്കൽ: എടരിക്കോട് ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യകേന്ദ്രവും നടപ്പാക്കുന്ന പഞ്ചായത്ത് പ്രസിഡൻറ് ശൈബ മണമ്മൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വളൻറിയർമാർ, തൊഴിലുറപ്പ് ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണത്തിൽ പെങ്കടുത്തു. പൊതുമേഖല സ്ഥാപനങ്ങൾ, പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, മൃഗാശുപത്രി, പ്രാഥമികാരോഗ്യ കേന്ദ്രം, അംഗൻവാടികൾ എന്നിവ ശുചീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.ടി. സുബൈർ തങ്ങൾ, അലവി കഴുങ്ങിൽ, സഫിയ മണ്ണിങ്ങൽ, ഐഷാബി, ജലീൽ മണമ്മൽ, ഉണ്ണികൃഷ്ണൻ, പന്തക്കൻ ചേക്കുട്ടി, ജമാലുദ്ദീൻ കുളങ്ങര, റുഖിയ തുമ്പത്ത്, ജീജ ചേലൂർ, ശ്യാമള, സക്കീന പതിയിൽ, ആബിദ തൈക്കാടൻ, പ്രസന്നരാജൻ, ജെ.എച്ച്.ഐ ലൈജു, പഞ്ചായത്ത് സെക്രട്ടറി അബ്ദുനാസർ എന്നിവർ നേതൃത്വം നൽകി. പടം / എടരിക്കോട് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡൻറ് ശൈബ മണമ്മൽ ഉദ്ഘാടനം ചെയ്യുന്നു KKL,പടം /WA0047/എടരിക്കോട് ക്ലീനിങ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.