കുടിവെള്ള പദ്ധതിക്ക് കിടങ്ങ് കീറി; മൂടാതെ കുറ്റൂർ നോർത്ത്- കുന്നാഞ്ചീരി റോഡ് വേങ്ങര: കുടിവെള്ള പദ്ധതിക്ക് വര്‍ഷങ്ങള്‍ക്കുമുമ്പ് നടുവേ കിടങ്ങ് കീറിയ കുറ്റൂര്‍ നോര്‍ത്ത്-കുന്നാംഞ്ചീരി റോഡ് റോഡ് ഇപ്പോഴും തൽസ്ഥിതിയില്‍. വേങ്ങര ഗ്രാമപഞ്ചായത്തിെൻറ ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാനാണ് ഇൗ റോഡ് കീറിയത്. ഓട്ടോകള്‍ പോലും പോകാന്‍ മടിക്കുന്ന റോഡിലൂടെ മഴപെയ്തതോടെ കാൽനടയാത്ര ദുസ്സഹമായതായി നാട്ടുകാര്‍ പറയുന്നു. മഴക്കാലത്തിന് മുമ്പേ റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഈ വര്‍ഷവും പണി നടന്നില്ല. മഴപെയ്യുന്നതോടെ കുത്തനെയുള്ള റോഡില്‍ മഴവെള്ളം കുത്തിയൊലിക്കാന്‍ തുടങ്ങും. സ്കൂള്‍ തുറന്നാല്‍ ഇതുവഴിയുള്ള വിദ്യാർഥികളുടെ യാത്രയും ദുഷ്കരമാവും. പടം: വേങ്ങര ഗ്രാമപഞ്ചായത്തില്‍ ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാൻ വെട്ടിക്കീറിയ കുറ്റൂര്‍ നോര്‍ത്ത്-കുന്നാഞ്ചീരി റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.