പരസ്യങ്ങൾക്ക് മാത്രമായി സൂചന ബോർഡ്

കോട്ടക്കൽ: യാത്രക്കാർക്ക് ഉപകാരമാകേണ്ട ദിശ സൂചന ബോർഡുകളിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം വലുതാക്കി സ്ഥാപിച്ചത് വിവാദത്തിൽ. കോട്ടക്കലിൽ വിവിധ ഭാഗങ്ങളിലെ ബോർഡുകളിലാണ് പരസ്യക്കാരെ പ്രീതിപ്പെടുത്തുന്ന തരത്തിൽ ഇവ സ്ഥാപിച്ചിരിക്കുന്നത്. സ്ഥലം രേഖപ്പെടുത്തിയിട്ടുള്ളത് അറിയണമെങ്കിൽ സൂക്ഷിച്ചുനോക്കേണ്ട അവസ്ഥയാണ്. നിലവിലെ നിയമങ്ങൾ തെറ്റിച്ചാണ് ഇത്തരം ബോർഡുകൾ സ്ഥാപിച്ചതെന്നാണ് ആക്ഷേപം. സ്വകാര്യ ഏജൻസികളാണ് ഇവ സ്ഥാപിച്ചതെന്നാണ് സൂചന. വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ. പടം / പുത്തൂർ ജങ്ഷനിൽ സ്ഥാപിച്ച ദിശാബോർഡ് / KKL - പടം, WAOI29/ ദിശാബോർഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.