മലപ്പുറം: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലുള്ളവർ കൂട്ടത്തോടെ എത്തുന്നതിനാൽ മലപ്പുറം ആർ.ടി ഒാഫിസിലെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഏറനാട്, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുന്ന മലപ്പുറം ആർ.ടി ഒാഫിസ് പരിധിയിലെ ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ്, ബാഡ്ജ് ടെസ്റ്റ്, ഫാസ്റ്റ് ട്രാക്ക് ഉൾപ്പെടെ കൗണ്ടർ സേവനങ്ങളാണ് ജൂൺ നാലുമുതൽ എട്ടുവരെ നിർത്തിവെച്ചത്. ഇതുസംബന്ധിച്ച് മലപ്പുറം ആർ.ടി.ഒ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ജില്ല കലക്ടറാണ് സേവനങ്ങൾ നിർത്താൻ അനുമതി നൽകിയത്. നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ മോേട്ടാർ വാഹനവകുപ്പ് സേവനങ്ങൾ ഒരാഴ്ച മുമ്പ് നിർത്തിയിരുന്നു. ഇതോടെയാണ് ആവശ്യക്കാർ ജില്ലയിലെത്തിയത്. ടെസ്റ്റിനെത്തുന്നവരും ഇവരുടെ സഹായികളുമടക്കം വൻതിരക്കാണ് പൊതുവെ സൗകര്യം കുറഞ്ഞ മലപ്പുറം ആർ.ടി ഒാഫിസിൽ അനുഭവപ്പെടുന്നത്. മലപ്പുറം ജില്ലയിലെ ഡ്രൈവിങ് സ്കൂൾ മുഖേന മറ്റ് ജില്ലക്കാർക്കും ഇവിടെ ടെസ്റ്റിന് അപേക്ഷിക്കാം. ഇൗ സൗകര്യം ഉപയോഗിച്ചാണ് കോഴിക്കോട്ടുകാരുടെ ഒഴുക്ക്. സാധാരണ ജില്ലാതിർത്തിയായ രാമനാട്ടുകര പോലെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ടെസ്റ്റിനായി മലപ്പുറത്ത് എത്താറുള്ളത്. ഇന്നലെ എത്തിയത് 40 പേർ കോഴിക്കോട്ടുകാരായ 40 പേരാണ് ടെസ്റ്റിനായി ശനിയാഴ്ച മലപ്പുറം ആർ.ടി ഒാഫിസിലെത്തിയത്. ഇതിൽ കോഴിക്കോട് ടൗണിലുള്ളവരും കൊടുവള്ളിക്കാരും മുക്കത്തുകാരുമെല്ലാം ഉണ്ട്. പലരും മാസ്ക് ധരിച്ചാണ് ടെസ്റ്റിനെത്തിയത്. ഇത് മറ്റുള്ളവരിലും ആശങ്കയുളവാക്കി. വിദേശത്തും സ്വദേശത്തുമായി ജോലിക്ക് അപേക്ഷിേക്കണ്ടവരും മറ്റുമാണ് പ്രധാനമായും ലൈസൻസെടുക്കാൻ ജില്ല കടന്നെത്തുന്നത്. നിപ വൈറസ് ബാധയുടെ സാഹചര്യത്തിൽ കോഴിക്കോട് ആർ.ടി ഒാഫിസുകളിൽ സേവനങ്ങൾ തുടങ്ങാൻ ഇനിയും വൈകുമെന്ന ആശങ്കയാണ് പലരെയും മലപ്പുറത്തെത്തിച്ചത്. സുരക്ഷ സൗകര്യങ്ങളൊന്നുമില്ലാതെയാണ് ഉദ്യോഗസ്ഥരിൽ പലരും കൗണ്ടറിലും ടെസ്റ്റ് മൈതാനത്തും എത്തുന്നത്. വിവിധ അപേക്ഷകളുമായി എത്തുന്നവർ കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും ആർ.ടി ഒാഫിസിൽ ചെലവഴിക്കും. നൂറുപേർ വീതമാണ് ഒരുദിവസം ലേണേഴ്സിനും ഡ്രൈവിങ് ടെസ്റ്റിനുമെത്തുന്നത്. മോേട്ടാർ വാഹന വകുപ്പിെൻറ കണക്ക് പ്രകാരം ദിനേന 400 പേരാണ് വിവിധ ആവശ്യങ്ങൾക്കായി മലപ്പുറം ആർ.ടി ഒാഫിസിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.