പരപ്പനങ്ങാടി: കുടുംബങ്ങൾക്ക് വിതരണം ചെയ്ത ഇറച്ചി കിറ്റിൽനിന്ന് ദുർഗന്ധം വമിച്ചത് പരാതിക്കിടയാക്കി. പ്രദേശത്തെ പള്ളിക്കമ്മിറ്റി വിതരണം ചെയ്ത കിറ്റിൽനിന്നാണ് ദുർഗന്ധം വമിച്ചത്. സംഭവമറിഞ്ഞയുടൻ പള്ളിക്കമ്മിറ്റി ഇടപെടുകയും ഇറച്ചി ഒഴിവാക്കണമെന്ന് മൈക്കിലൂടെ വിളിച്ചറിയിക്കുകയും ചെയ്തു. ഇറച്ചി വിതരണം ചെയ്ത വ്യാപാരിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി സൂചനയുണ്ട്. അറുത്ത് പാക്ക് ചെയ്ത ഇറച്ചി പ്ലാസ്റ്റിക് കവറിൽ കിടന്നതാണ് ദുർഗന്ധമുണ്ടാവാൻ കാരണമെന്ന് പറയപ്പെടുന്നു. ഇറച്ചി വിതരണം ചെയ്ത ടൗണിലെ കട അടച്ചുപൂട്ടാൻ നഗരസഭ ആരോഗ്യ വിഭാഗം നിർദേശം നൽകിയതായി വൈസ് ചെയർമാൻ എച്ച്. ഹനീഫ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.