നിലമ്പൂർ: മലയോര മേഖലകളിൽ ഡെങ്കിപ്പനി പിടിമുറുക്കിയ സാഹചര‍്യത്തിൽ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രത‍്യേക പനിക്ലിനിക് തുടങ്ങി. ഒ.പിയിൽ തീവ്രപരിചരണ വിഭാഗത്തിലും പുരുഷൻമാർ, സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ വാർഡുകളിലും പ്രത‍്യേകമായിട്ടാണ് ക്ലിനിക് തുടങ്ങിയത്. ഇതിലേക്ക് പ്രത‍്യേക ഒ.പി ടിക്കറ്റ് കൗണ്ടർ അനുവദിച്ചിട്ടുണ്ട്. ചുങ്കത്തറ ആരോഗ‍്യ ബ്ലോക്കിന് കീഴിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 138 ആണ്. കൂടാതെ ചാലിയാർ പഞ്ചായത്തിൽ 16 ഡെങ്കിപ്പനി കൂടി സ്ഥിരീകരിച്ചു. പെരുമ്പത്തൂർ-നാല്, മൈലാടി-നാല്, എരഞ്ഞിമങ്ങാട്-ഒന്ന്, പാറേക്കാട്-രണ്ട്, വെള്ളേങ്കാവ്-രണ്ട്, മണ്ണുപാടം-ഒന്ന്, നമ്പൂരിപൊട്ടി-ഒന്ന്, ആനപ്പാറ-ഒന്ന് എന്നിങ്ങനെയാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം 71 പേർക്ക് പഞ്ചായത്തിൽ ഡെങ്കി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മേഖലയിൽ ഡെങ്കി റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 90ഓളം കേസുകൾ കുറുമ്പലങ്ങോട് വില്ലേജിൽ മാത്രമാണ്. നിലമ്പൂർ ജില്ല ആശുപത്രി, കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളജുകളിലും നിലവിൽ ചികിത്സയിലുള്ളവരുണ്ട്. വ‍്യാഴാഴ്ച നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിയ മൂന്നുപേർക്കും ശനിയാഴ്ച ഒരാൾക്കും ഡെങ്കി സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.