ലൈഫ് ഭവന പദ്ധതി ഗഡു വിതരണം

മമ്പാട്: ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 32 പേർക്ക് ആദ്യ ഗഡുവായ 40,000 രൂപ വിതരണംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ശിഫ്ന നജീബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പന്താർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശമീന കാഞ്ഞിരാല, കബീർ കാട്ടുമുണ്ട, ടി.പി. ഉമൈമത്ത്, മെമ്പർമാരായ വി.ടി. നാസർ, എം.ടി. അഹമ്മദ്, ബുഷ്റ പാലാടൻ, റസിയ മേപ്പാടം, ബാലൻ, കണ്ണിയൻ റുഖിയ, ഷാഹിന, സുബ്രഹ്മണ്യൻ, സരോജിനി, ഗോപിക, ബിജു, സമദ്, പഞ്ചായത്ത് സെക്രട്ടറി റഹീയാബി എന്നിവർ സംസാരിച്ചു. നിർവഹണ ഉദ്യോഗസ്ഥൻ വി.ഇ.ഒ എൻ.ടി. പ്രശാന്ത് നിർദേശങ്ങൾ നൽകി. അസി. സെക്രട്ടറി ജ്യോതി രശ്മി സ്വാഗതവും അജയ് നന്ദിയും പറഞ്ഞു. അനുമോദിച്ചു പൂക്കോട്ടുംപാടം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ചവിജയം കൊയ്ത പൂക്കോട്ടുംപാടം ഗുഡ്‌വിൽ സ്കൂൾ വിദ്യാർഥികളെ സ്കൂൾ അധികൃതരും പി.ടി.എയും അഭിനന്ദിച്ചു. പരീക്ഷ എഴുതിയ 33 കുട്ടികളിൽ 16 പേർക്ക് ഡിസ്റ്റിങ്ഷനും 17 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. സോന രാജ് (474) എ. ശ്രീദേവി (464), അതിഥി ആർ. കുമാർ (450) എന്നീ വിദ്യാർഥികളാണ് കൂടുതൽ മാർക്ക് കരസ്ഥമാക്കിയത്. സ്കൂൾ ചെയർമാൻ എം. കുഞ്ഞിമുഹമ്മദ്, മാനേജർ എം. അബ്ദുൽ നാസർ, പി.ടി.എ പ്രസിഡൻറ് എൻ.എ. കരീം പ്രിൻസിപ്പൽ പി.കെ. ബിന്ദു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.