ഇന്ധന വിലവർധന: നിർമാണ മേഖലക്ക് പൊള്ളുന്നു -സി.ഡബ്ല്യൂ.എസ്.എ മലപ്പുറം: അനിയന്ത്രിതമായ ഇന്ധന വിലവർധന കാരണം കെട്ടിട നിർമാണ മേഖലയിലെ അവശ്യ സാധനങ്ങളുടെ വർധിച്ച വില നിയന്ത്രിക്കണമെന്നും ഇന്ധനവില കുറക്കണമെന്നും ജില്ല കൺസ്ട്രക്ഷൻ വർക്ക് സൂപ്പർവൈസേർസ് അസോസിയേഷൻ (സി.ഡബ്ല്യൂ.എസ്.എ) വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. തുടർച്ചയായ 16 ദിവസത്തെ പെട്രോൾ-ഡീസൽ വിലവർധന നിയന്ത്രിക്കാൻ പറ്റാത്തത് സർക്കാറുകളുടെ വൻ പരാജയമാണ്. നിർമാണ മേഖലയെ സഹായിക്കാൻ ഇൻഷുറൻസ് ലഭ്യമാക്കണമെന്നും അവർ അഭ്യർഥിച്ചു. വാർത്ത സമ്മേളനത്തിൽ സി.പി. മുജീബ്, ടി.പി. മുഹമ്മദ് ഷാ, കെ.പി. പ്രേമദാസൻ, ഇംതിയാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.