അവാർഡ് വിതരണം

മങ്കട: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് മങ്കട ഗ്രാമപഞ്ചായത്ത് ട്രോഫികള്‍ വിതരണം ചെയ്തു. ചടങ്ങില്‍ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ വിജയികള്‍, നാഷനല്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ് നേടിയവര്‍ എന്നിവരെയും ഭാരതീയ ഹിന്ദി പ്രചാരസഭ നടത്തിയ പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയ ജസീന മാടശ്ശേരി, കളമെഴുത്തുപാട്ടിനെ യുവതലമുറക്ക് പരിചയപ്പെടുത്തിക്കൊടുത്ത ശ്രീനിവാസന്‍ കടന്നമണ്ണ എന്നിവരെയും അനുമോദിച്ചു. പ്രസിഡൻറ് എം.കെ. രമണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.കെ. അബ്ബാസലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. രാജീവ്, സ്ഥിരംസമിതി അധ്യക്ഷരായ കെ. ശശികുമാര്‍, റസിയ പൂന്തോട്ടത്തിൽ, വാര്‍ഡ് അംഗങ്ങളായ മാമ്പറ്റ ഉണ്ണി, വി.കെ. മന്‍സൂര്‍ മാസ്റ്റര്‍, യു.പി. നൗഷാദ്, മരക്കാര്‍ എന്ന വാപ്പു, കുട്ടാനു, പി.കെ. നൗഷാദ്, അനില്‍കുമാര്‍, സക്കീന, സുബൈദ, ഷംലീന ജാസ്മിന്‍, കെ. സുബൈദ, പി.കെ. കുഞ്ഞുമോന്‍, അസ്‌ലം മാസ്റ്റർ, ജംഷീര്‍, യു.കെ. അബൂബക്കർ, സെക്രട്ടറി പി.കെ. രാജീവ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.