വള്ളുവമ്പ്രം: പൂക്കോട്ടൂർ പഞ്ചായത്തിൽ ഗ്രാമസഭകൾ നുണസഭകളാണെന്ന് സി.പി.ഐ വള്ളുവമ്പ്രം ബ്രാഞ്ച് കമ്മിറ്റി. വോട്ടർമാരുടെ പത്തു ശതമാനം പേരെങ്കിലും പങ്കെടുക്കണമെന്നിരിക്കെ രണ്ടു ശതമാനം പേർ മാത്രമാണ് ഗ്രാമസഭയിൽ പങ്കെടുക്കുന്നത്. ബാക്കിയുള്ളവരുടെ പേരുകൾ അംഗങ്ങൾതന്നെ എഴുതിയാണ് ക്വാറം പൂർത്തീകരിക്കുന്നത്. പല ഗ്രാമസഭകളിലും കോഒാഡിനേറ്ററില്ലെന്നും ഇവർ ആരോപിച്ചു. ബ്രാഞ്ച് സെക്രട്ടറി മുക്കൻ അബ്ദുൽ റസാഖ്, രതീഷ് കക്കാടമ്മൽ, ടി. അബൂബക്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.