പാലക്കുളത്ത്​ 82.5 ശതമാനം പോളിങ്​; ഫലം ഇന്നറിയാം

MC+ME മഞ്ചേരി: നഗരസഭ പാലക്കുളം വാർഡ് ഉപതെരഞ്ഞെടുപ്പിൽ 82.5 ശതമാനം പോളിങ്. ആകെ 1333 വോട്ടാണുള്ളത്. വെള്ളിയാഴ്ച വോട്ടെണ്ണും. സ്ത്രീകളും മുതിർന്നവരുമടക്കം രാവിലെ എത്തി വോട്ടുചെയ്തു. റമദാനായതിനാൽ മൈക്കും ശബ്ദകോലാഹലങ്ങളും പ്രചാരണരംഗത്തുനിന്ന് ഇരുമുന്നണികളും ഒഴിവാക്കിയിരുന്നു. പാലക്കുളം ഗവ. എൽ.പി സ്കൂളിൽ രണ്ടു ബൂത്തുകളിലാണ് വോട്ടെടുപ്പ് നടത്തിയത്. കോൺഗ്രസ് അംഗം എൻ.പി. രാമചന്ദ്രൻ എന്ന മാനുട്ടി മരിച്ച ഒഴിവിലാണ് ഉപതെരഞ്ഞടുപ്പ്. യു.ഡി.എഫ് സ്ഥാനാർഥി കട്ടിലപ്പറമ്പിൽ വേലായുധൻ കൈപ്പത്തി അടയാളത്തിലും എൽ.ഡി.എഫ് സ്ഥാനാർഥി മാടങ്ങോട്ട് ജയരാജൻ കുട അടയാളത്തിലും സ്വതന്ത്ര സ്ഥാനാർഥി വേലായുധൻ തീപ്പന്തം അടയാളത്തിലുമാണ് മത്സരിച്ചത്. ബുധനാഴ്ച വോട്ടെടുപ്പിനിടെ ചെങ്ങന്നൂർ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പാലക്കുളത്ത് പ്രാദേശിക ഇടതുകേന്ദ്രത്തിൽ ആഹ്ലാദവും യു.ഡി.എഫ് കേന്ദ്രങ്ങളിൽ മ്ലാനതയും പരത്തി. നിശ്ചിത സമയത്ത് വോട്ടെടുപ്പ് പൂർത്തിയാക്കാൻ കുറ്റമറ്റ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.