ആരോഗ്യ ഭീഷണി ഉയർത്തി അച്ചാർ കടകൾ; പരാതി പറഞ്ഞിട്ടും നടപടിയില്ല

കോട്ടക്കൽ: ആരോഗ്യ വകുപ്പി​െൻറ നിർദേശങ്ങൾ കാറ്റിൽപറത്തി പുത്തൂരിൽ അനധികൃത കച്ചവട സ്ഥാപനങ്ങൾ. ഉപ്പിലിട്ടതും മുളകിലിട്ടതും വിൽക്കുന്ന പത്തോളം കടകളാണ് ബൈപാസ് റോഡ് ജങ്ഷനിൽ പ്രവർത്തിക്കുന്നത്. ചിരണ്ടി ഐസ് വിൽപനയും തകൃതിയാണ്. നോമ്പുതുറക്ക് ശേഷമാണ് കച്ചവടം. ഇതോടെ ഇവിടെ ഗതാഗത കുരുക്കും ആരംഭിക്കും. പരാതിയെ തുടർന്ന് കോട്ടക്കൽ പൊലീസ് കച്ചവട സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം വിൽപനക്കെതിരെ പൊതുപ്രവർത്തകൻ ജില്ല ഫുഡ് സേഫ്റ്റി വിഭാഗത്തിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഒതുക്കുങ്ങൽ പഞ്ചായത്ത് ആരോഗ്യ വകുപ്പും സംഭവം കണ്ടില്ലെന്ന് നടിക്കുകയാണ്. ആദ്യം ഒരുകടയാണ് പ്രദേശത്താരംഭിച്ചത്. ഇപ്പോൾ ഷെഡുകളിലും വാഹനത്തിലുമായാണ് കച്ചവടം. മലപ്പുറം ഭാഗത്ത് സമാനരീതിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ ആരോഗ്യ-ഭക്ഷ്യ സുരക്ഷ വിഭാഗം അടച്ചുപൂട്ടിയിരുന്നു. പടം /പുത്തൂരിൽ ചിരണ്ടി ഐസും മുളകിലിട്ടതും കഴിക്കാൻ എത്തിയവർ WAO170 / kkL/ അച്ചാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.