വ്യാപാരിയെ മർദിച്ചയാൾ അറസ്​റ്റിൽ

കൽപകഞ്ചേരി: വ്യാപാരിയുടെ കൈ തല്ലിയൊടിച്ചയാൾ പിടിയിൽ. സമയത്ത് പലിശ കൊടുക്കാത്തതി​െൻറ പേരിൽ പട്ടിക ഉപയോഗിച്ച് വ്യാപാരിയുടെ ചെവിയും ൈകയും അടിച്ചുപരിക്കേൽപ്പിച്ച കേസിൽ പൊൻമുണ്ടം ചിലവിൽ കളത്തത്തൊടുവിൽ നാസർ എന്ന കൊച്ചി നാസറിനെയാണ് (52) കൽപഞ്ചേരി എസ്.ഐ പി.എസ്. മഞ്ജിത് ലാൽ അറസ്റ്റ് ചെയ്തത്. കൊടുത്ത് തീർത്തിട്ടും വീണ്ടും പലിശ ചോദിച്ചതുമായുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. കാസർകോട് കുട്ടിക്കാനം നീർച്ചാൽ സ്വദേശിയും വൈലത്തൂരിൽ തുണി കച്ചവടക്കാരനുമായ ഉരുളിത്തടുക്ക ഇസ്മാഈലിനെയാണ് നാസർ പരിക്കേൽപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.