കുഴൽപണം തട്ടുന്ന അന്തർ ജില്ലാ സംഘം പിടിയിൽ, വിദേശ മലയാളി ഉൾപ്പെടെ പ്രതികൾ. സംസ്ഥാനത്തൊട്ടാകെ വ്യാപകമായി കുഴൽ പണം തട്ടുന്ന സംഘത്തിലെ മൂന്നു പേരെ പിടികൂടി.വിദേശ മലയാളി ഉൾപ്പെടെ നാലു പേരെ കൂടി സംഭവത്തിൽ പ്രതികൾ.പ്രതേക സംഘം മണ്ണാർക്കാട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വിവിധ ജില്ലകളിലായി ഒരുവർഷത്തിനിടെ കോടികളുടെ കുഴൽ പണം തട്ടിയെടുത്ത സംഘത്തിലെ മൂന്നു പേരെ പിടികൂടിയത്. പെരിന്തൽമണ്ണ മാലാപ്പറമ്പിൽ താമസിക്കുന്ന മലപ്പുറം എടപ്പാൾ പാലപ്പുറം വട്ടംകുളത്തു മുതുമറ്റത്തു വീട്ടിൽ ബഷീർ(42), തിരുവനന്തപുരം നെടുമങ്ങാട് കുളപ്പട ഉഴമലയ്ക്കൽ വീട്ടിൽ ഖദീജ മൻസിലിൽ ഷബീർ (34), തൃശൂർ ചാലക്കുടി മൂത്തേടത്തു ചർച്ചിന് സമീപം കല്ലുപറമ്പിൽ വീട്ടിൽ നിഷാർ (21) എന്നിവരെയാണ് പാലക്കാട് എസ്.പി.ദേബേഷ്‌കുമാർ ബഹ്റയുടെ നിർദ്ദേശ പ്രകാരം ഷൊർണുർ ഡി.വൈ.എസ്.പി മുരളീധരന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച മണ്ണാർക്കാട് സി.ഐ.ടി.പി.ഫർഷാദ്,മണ്ണാർക്കാട് എസ്.ഐ.വിപിൻ.കെ.വേണുഗോപാൽ,ആലത്തൂർ എസ്.ഐ.അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇക്കഴിഞ്ഞ ഒമ്പതാം തിയ്യതി മണ്ണാർക്കാട് ടിപ്പുനഗറിൽ വെച്ച് തിരൂർ സ്വദേശി പുത്തൂർ ഉസ്മാനെ ഭീഷണിപ്പെടുത്തി 63000 രൂപ തട്ടിയ പരാതിയുമായി ബന്ധപെട്ടു നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.സമാന രീതിയിൽ ഒരു മാസം മുമ്പ് ചിറക്കപ്പടിയിൽ വെച്ച് ക്യാരിയറേ തട്ടിക്കൊണ്ടുപോയി 13 ലക്ഷത്തോളം രൂപതട്ടിയെടുത്ത സംഭവവും അറിഞ്ഞതോടെ പ്രതേക സംഘം രൂപീകരിക്കുകയായിരുന്നു. പിടിയിലായ സംഘം കൊല്ലം ചാത്തന്നൂർ,തൃശൂർ വരന്തിരിപ്പള്ളി,പെരുമ്പിലാവ്,മലപ്പുറം അരീക്കോട്,കരുളായി,കോഴിക്കോട് മാങ്കാവ്,കാസർകോട് കാഞ്ഞങ്ങാട് ഭാഗങ്ങളിലും സമാന പണാപഹരണം നടത്തിയീട്ടുണ്ട്.നഷ്ടപ്പെടുന്നത് രേഖകളില്ലാത്ത പണമായതിനാൽ പരാതികരില്ലാത്തതു പ്രതികൾക്ക് തണലായി.അറസ്റ്റിലായ നിഷാറിന്റെ ബന്ധു റിയാദിലുള്ള തിരുവനന്തപുരം സ്വദേശിയാണ് സൂത്രധാരൻ.ഇയാൾ ഗൾഫിലെ കുഴൽപ്പണ ഇടപാടുകാരെ കണ്ടെത്തി കുറഞ്ഞ തുക നാട്ടിൽ കൈമാറാൻ കൊടുക്കുകയും,നാട്ടിൽ നിഷാറിനെ ബന്ധപ്പെടാൻ നമ്പർ കൊടുക്കുകയും ചെയ്യും.ക്യാരിയർ നാട്ടിൽ നിഷാറിന്നെ വിളിക്കുമ്പോൾ ഒഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ചുവരുത്തി ക്യാരിയരുടെ കയ്യിലുള്ള മുഴുവൻ പണവും സംഘം ചേർന്ന്തട്ടുന്നതായിരുന്നു രീതിയെന്ന് പോലീസ് പറഞ്ഞു. വിദേശ മലയാളിയായ സൂത്രധാരനുൾപ്പെടെ നാലു പേരെ കൂടി പിടികൂടാനുണ്ട്.പിടിയിലായ ഷബീർ കാട്ടാക്കടയിൽ പത്രപ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലും,ബഷീർ കൊലപാതകം,പിടിച്ചുപറി കേസുകളിലും,നിഷാർ അടിപിടിക്കേസിലും പ്രതിയാണ്.അന്വേഷണ സംഘത്തിൽ എസ്.ഐ.മാരായ സലാം,സുരേഷ് ബാബു,സിവിൽ പോലീസുകാരായ ഷാഫി,സഹദ്,സുനിൽ,വിനോദ്,ദിലീപ്,കബീർ ബിജു, എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.