ആനക്കര: കപ്പൂർ ഗ്രാമപഞ്ചായത്തിലെ തെക്കൻ പ്രദേശമായ കൊഴിക്കരയിൽ അനധികൃത മണ്ണെടുപ്പ് തുടരുന്നു. നിരവധി തവണ റവന്യൂ, പൊലീസ് ലോറികളും മറ്റും പിടികൂടിയിട്ടും മണ്ണെടുപ്പും കുന്നിടിക്കലും സജീവമാണ്. ജില്ലയിൽ കുന്നിടിക്കുന്നതിനും മണ്ണെടുക്കുന്നതിനും കലക്ടറുടെ വിലക്കുണ്ട്. അടുത്തിടെ ഗ്രാമപഞ്ചായത്തിലെ മണ്ണെടുപ്പ് നിരോധിച്ച് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, രാത്രിയും പകലും പ്രകൃതിഹത്യ നിർബാധം തുടരുകയാണ്. കഴിഞ്ഞദിവസം മണ്ണ് കടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ചാലിശ്ശേരി അഡീഷനൽ എസ്.ഐ സത്യനും സംഘവും ഒരു ടിപ്പർലോറി കസ്റ്റഡിയിലെടുത്തിരുന്നു. മറ്റുലോറികളുമായി തൊഴിലാളികൾ കടന്നുകളഞ്ഞു. പിടികൂടിയ ലോറിയിലെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ആരാധനാലയങ്ങളുടെ മറവിലും മറ്റും യഥേഷ്ടം മണ്ണാണ് കടത്തുന്നത്. മലപ്പുറം, തൃശൂർ ജില്ലകളിലേക്കും മണ്ണ് കടത്തുന്നുണ്ട്. 'വ്യാപാരികളുടെ പ്രശ്നങ്ങൾ പഠിക്കുന്നവരാകണം നേതൃസ്ഥാനത്ത് വരേണ്ടത്' ആനക്കര: വ്യാപാരികളുടെ പ്രശ്നങ്ങൾ പഠിച്ച് അവർക്ക് സഹായങ്ങൾ നൽകുന്നവരാകണം നേതൃസ്ഥാനത്ത് വരേണ്ടതെന്ന് ഏകോപനസമിതി ജില്ല പ്രസിഡൻറ് ബാബു കോട്ടയിൽ. കുമരനെല്ലൂർ യൂനിറ്റ് വാർഷികയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് കെ.എം. മുഹമ്മതുണ്ണി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.പി. ഷക്കീർ, സ്റ്റേറ്റ് കൗൺസിൽ അംഗം കെ.എ. കരീം, തൃത്താല മണ്ഡലം ഭാരവാഹികളായ ഷമീർ വൈക്കത്ത്, കെ.ആർ. ബാലൻ, സുബ്രഹ്മണ്യൻ, വി.കെ. രമേഷ്, കെ.കെ. റഷീദ്, പി. ബാബു, സുജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.