രാജീവനും ലക്ഷ്മണനുമിത്​ അർഹതക്കുള്ള അംഗീകാരം

ഷൊർണൂർ: കവളപ്പാറയിലെ യുവ തോൽപ്പാവക്കൂത്ത് കലാകാരൻമാർക്ക് കേന്ദ്ര സാംസ്കാരിക വകുപ്പി​െൻറ ഫെലോഷിപ്പും സകോളർഷിപ്പും. പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരൻ രാജീവ് പുലവർക്കാണ് ജൂനിയർ ഫെലോഷിപ്പ്. കഴിഞ്ഞ പത്തു വർഷമായി പാവക്കൂത്ത് രംഗത്ത് സജീവമായിട്ടുള്ള കലാകാരൻ ലക്ഷ്മണനാണ് സ്കോളർഷിപ്പ്. തോൽപ്പാവക്കൂത്തും നിള നദിയും എന്ന വിഷയത്തിനാണ് രാജീവ് പുലവർക്ക് ജൂനിയർ ഫെലോഷിപ്പ് നൽകിയിട്ടുള്ളത്. കവളപ്പാറ സംഘത്തിൽ കലാശ്രീ രാമചന്ദ്ര പുലവരുടെയും രാജലക്ഷ്മിയുടെയും മകനാണ് രാജീവ്. 13 തലമുറയായി പാരമ്പര്യ തോൽപ്പാവക്കൂത്ത് അവതരണം നടത്തുന്ന കലാകുടുംബത്തിലെ അംഗമായ രാജീവ് മഹാബലി ചരിതം, ചണ്ഡാലഭിക്ഷുകി, ബോധവത്കരണ പാവനാടകം എന്നിങ്ങനെ തോൽപ്പാവക്കൂത്ത് നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 2017 കേന്ദ്ര സംഗീത നാടക അക്കാദമി ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാര ജേതാവുമാണ് രാജീവ്. കലാശ്രീ രാമചന്ദ്ര പുലവരുടെ ശിഷ്യനും അന്തരിച്ച പ്രശസ്ത തോൽപാവക്കൂത്ത് കലാകാരനായ സോമസുന്ദര പുലവരുടെ മകനാണ് യുവ കലകാരനായ ലക്ഷ്മൺ. പാവക്കൂത്തിലെ ഗഹനമായ പഠനത്തിന് വേണ്ടിയാണ് ലക്ഷ്മണന് സ്കോളർഷിപ്പ് ലഭിച്ചിട്ടുള്ളത്. ഇരുവർക്കും രണ്ട് വർഷമാണ് റിസർച്ച് കാലാവധി. ചിത്രം ചിത്രവിവരണം കേന്ദ്ര സാംസ്കാരിക വകുപ്പി​െൻറ സ്കോളർഷിപ്പ് നേടിയ ലക്ഷ്മൺ, ഫെല്ലോഷിപ്പ് നേടിയ രാജീവ് എന്നിവർ തോൽപ്പാവക്കൂത്ത് അവതരണത്തിനൊരുങ്ങുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.