പൂക്കോട്ടുംപാടം: അമരമ്പലം സറവിസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയം. പട്ടികജാതി സംവരണ സീറ്റ് ഉള്‍പ്പെടെ ഒൻപത് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനാണ് മത്സരം നടന്നത്. എല്‍.ഡി.എഫ് മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കുകയും കോണ്‍ഗ്രസിലെ രണ്ടു വിമത സ്ഥാനാര്‍ഥികള്‍ മത്സരിക്കുകയും ചെയ്തു. ബി.ജെ.പിയുടെ നാലു സ്ഥാനാര്‍ഥികളും മത്സര രംഗത്തുണ്ടായിരുന്നു. വി.പി. അബ്ദുൽ കരീം, കെ. അബ്ദുൽ അസീസ്, എന്‍.എം. ബഷീര്‍, ഔസേപ്പ് സക്കറിയ, പി.ജി. രാജഗോപാലന്‍, മാട്ടാക്കുട സേതുമാധവന്‍, കെ. നാരായണന്‍ നായര്‍, കെ. സുകുമാരന്‍ നായര്‍, ചെമ്മല വേണുഗോപാല്‍, എം. വിജയരാജന്‍, പി.വി. ചന്ദ്രിക, തനൂജ ആതവനാട്, മീനകുമാരി എന്നിവരാണ് വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍. വിജയികള്‍ പൂക്കോട്ടുംപാടം അങ്ങാടിയില്‍ ആഹ്ലാദ പ്രകടനം നടത്തി. പ്രകടനത്തിന് കോണ്‍ഗ്രസിെൻറയും, മുസ്ലിം ലീഗിെൻറയും പ്രാദേശിക നേതാക്കള്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.