കെട്ടുങ്ങൽ കടവിൽ അപകടത്തുടർച്ച

നിലമ്പൂർ: കുറുവൻപുഴയുടെ വെണ്ണേക്കോട് കെട്ടുങ്ങൽ കടവിൽ അപകട മരണങ്ങൾ ഏറുന്നു. അപകടം പതിയിരിക്കുന്ന ഇവിടെ ആറോളം പേരുടെ ജീവനാണ് കയത്തിൽ പൊലിഞ്ഞത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കടവ് കാണാനെത്തുന്നവരാണ് അപകടത്തിൽപ്പെടുന്നത്. മുന്നാൾക്ക് താഴ്ചയുള്ള കടവാണിത്. നനഞ്ഞ് കിടക്കുന്ന കല്ലുകൾ ഏറെ വഴുക്കുന്നതാണ്. പാറക്കെട്ടുകൾ നിറഞ്ഞ ഭാഗമാണിത്. തലശ്ശേരിയിലെ രണ്ട് എൻജിനീയറിങ് വിദ‍്യാർഥികൾ ഉൾെപ്പടെ ഇവിടെ ഒഴുക്കിൽപ്പെട്ട് മരിച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരൻ എടവണ്ണ സ്വദേശി അടുത്തിടെയാണ് ഇവിടെ ഒഴുക്കിൽപ്പെട്ട് മരിച്ചത്. തിങ്കളാഴ്ച ഒഴുക്കിൽപ്പെട്ട് മരിച്ച രബീഷി‍​െൻറ മൃതദേഹം നിലമ്പൂർ ഫയർഫോഴ്സ് ഓഫിസർ എം. അബ്ദുൽ ഗഫൂറി‍​െൻറ നേതൃത്വത്തിൽ ലിഡീങ് ഫയർമാൻ ബി. സുനിൽകുമാർ, കെ. സുബൈർ, എം.ബി. അജിത്ത്, വൈ.പി. ഷറഫുദ്ദീൻ, പി. ഇല്ല‍്യാസ്, വി.പി. നിഷാദ്, വി. സലീം, എ. ശ്രീരാജ്, കെ.പി. അനൂപ്, എമർജൻസി റസ്ക‍്യൂ ഫോഴ്സ്, കമ്മ‍്യൂണിറ്റി വളണ്ടിയർമാർ എന്നിവർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.