ഒാണം, പെരുന്നാൾ: വിമാനടിക്കറ്റ്​ നിരക്കിൽ വൻ വർധന

സീസണല്ലാത്ത സമയങ്ങളിലുള്ളതിനെക്കാൾ രണ്ടിരട്ടിയിലധികമാണ് വർധന കൊണ്ടോട്ടി: ഓണവും ബലിപെരുന്നാളും ആഘോഷിക്കാൻ നാട്ടിലെത്തി തിരിച്ചുപോകുന്നവരെ പിഴിഞ്ഞ് വിമാനക്കമ്പനികൾ. ഗൾഫ് മേഖലയിലേക്ക് സർവിസ് നടത്തുന്ന വിമാനക്കമ്പനികളാണ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയിരിക്കുന്നത്. റിയാദ്, ദുബൈ, മസ്കത്ത്, ഷാർജ, അബൂദബി, ദമ്മാം, ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള നിരക്കിലാണ് വർധനയുണ്ടായിരിക്കുന്നത്. സീസണല്ലാത്ത സമയങ്ങളിലുള്ളതിനെക്കാൾ രണ്ടിരട്ടിയിലധികമാണ് വർധന. ആഗസ്റ്റ് അവസാനവാരത്തിലും സെപ്റ്റംബർ ആദ്യവാരത്തിലുമാണ് നിരക്ക് വർധന വരിക. െസപ്റ്റംബർ ഒന്നിന് എയർ ഇന്ത്യ എക്സ്പ്രസ് അബൂദബിയിലേക്ക് ഇൗടാക്കുന്നത് 31,360 രൂപയാണ്. ഇതേദിവസം ഇത്തിഹാദിൽ 35,271 രൂപ നൽകണം. സീസണല്ലാത്ത സമയങ്ങളിൽ 12,000-15,000 രൂപയുള്ളതാണ് ഇരട്ടിയായിരിക്കുന്നത്. ഇതേദിവസം എക്സ്പ്രസിൽ ദമ്മാം-38,354, ദോഹ-41,362, ദുബൈ-37,144, റിയാദ്-43,971, ഷാർജ-33,466, ബഹ്റൈൻ-40,724, കുവൈത്ത്-29,804 എന്നിങ്ങനെയാണ് നിരക്ക്. തിരക്കില്ലാത്ത സമയത്ത് ദുബൈ-12,000, ദോഹ-11,000, റിയാദ്- 15,000, ഷാർജ-13,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ദുബൈയിലേക്ക് ഇൻഡിഗോയിൽ 36,937ഉം സ്പൈസ് ജെറ്റിൽ 32,365ഉം ആണ് സെപ്റ്റംബർ ഒന്നി​െൻറ നിരക്ക്. ഇൻഡിഗോയിൽ ദോഹയിലേക്ക് 37,087ഉം മസ്കത്തിലേക്ക് 23,824 രൂപയും നൽകണം. ദോഹയിലേക്ക് ഖത്തർ എയർവേസിൽ 84,320 രൂപയും ഷാർജയിലേക്ക് എയർ അേറബ്യയിൽ 42,101 രൂപയുമാണ് നിരക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.