ലോറിസമരം നീണ്ടാൽ ബസ് സർവിസും നിർത്തുമെന്ന്​ ഉടമകൾ

മഞ്ചേരി: ഡീസൽ വില-ഇൻഷുറൻസ് പ്രീമിയം വർധനവിൽ പ്രതിഷേധിച്ച് ആൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് നേതൃത്വത്തിൽ നടക്കുന്ന ലോറിസമരം നീണ്ടാൽ അനുഭാവം പ്രകടിപ്പിച്ച് സ്വകാര്യബസുകളും സർവിസ് നിർത്തിവെക്കുമെന്ന് ഉടമകൾ. കേരള പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ഉടൻ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് എം.ബി. സത്യൻ, സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2016 ഫെബ്രുവരിയിൽ ഡീസൽ വില 48 ആയിരുന്നത് ഇപ്പോൾ 70 കടന്നു. ഇൻഷുറൻസ് പ്രീമിയം 50 ശതമാനവും കൂടി. ഇന്ധനവില നികുതി കുറക്കാൻ സംസ്ഥാന സർക്കാർ തയാറാവണം. 15 വർഷം കഴിഞ്ഞാൽ വാഹനങ്ങൾ നിരത്ത് വിടണമെന്ന തീരുമാനം നടപ്പാക്കാൻ സ്വകാര്യ ബസുകൾക്ക് സമയം നീട്ടി നൽകണം. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം പക്കീസ കുഞ്ഞിപ്പ, ജില്ല പ്രസിഡൻറ് പി. മുഹമ്മദ് എന്ന നാണി, കെ. അബ്ദുറബ്ബ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.