പി.സി. ഹംസയുടെ വിയോഗം കനത്ത നഷ്​ടം

പാലക്കാട്: വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.സി. ഹംസയുടെ വിയോഗം മതേതര ഇന്ത്യക്ക് കനത്ത നഷ്ടമാണെന്നും പൊതുസമൂഹത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തി‍േൻറതെന്നും വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ്സിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. നീതിയിലധിഷ്ഠിതമായ സാമൂഹികവ്യവസ്ഥ പുലരാൻ അഹോരാത്രം പരിശ്രമിച്ച മഹാവ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാൻ അധ്യക്ഷത വഹിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കറും സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ജോസ് ബേബി, മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി അഡ്വ. സിദ്ദീഖ്, പ്രമുഖ സാംസ്കാരിക പ്രവർത്തകൻ കെ.പി.എസ് പയ്യെനടം, മാധ്യമം ജനറൽ മാനേജർ കളത്തിൽ ഫാറൂഖ്, മാധ്യമ പ്രവർത്തകൻ എ. റശീദുദ്ദീൻ, മുനിസിപ്പൽ കൗൺസിലർ സെയ്തലവി, ജില്ല വൈസ് പ്രസിഡൻറുമാരായ പി.വി. വിജയരാഘവൻ, പി. ലുഖ്മാൻ, ജില്ല കമ്മിറ്റിയംഗം ഡോ. എൻ.എൻ. കുറുപ്പ്, കെ.എ. സലാം തുടങ്ങിയവർ സംസാരിച്ചു. പൊലീസ് ഓഫിസേഴ്സ് അസോ. ഭാരവാഹികളെ തെരഞ്ഞെടുത്തു പാലക്കാട്: കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ 2018-20 വർഷത്തേക്കുള്ള ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻറായി എം. നൂർമുഹമ്മദിെനയും (എസ്.ഐ ഡി.സി.ബി), സെക്രട്ടറിയായി കെ.ടി. രാമദാസിെനയും (എ.എസ്.ഐ ജില്ല സ്പെഷൽ ബ്രാഞ്ച്) തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻറായി ടി. ഷിജു എബ്രഹാം (എസ്.ഐ ക്രൈംബ്രാഞ്ച്), ജോ. സെക്രട്ടറിയായി എം. അസീസ് (എസ്.ഐ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്), ട്രഷററായി പി. ജയരാജിെനയും (എ.ആർ ക്യാമ്പ്) തെരഞ്ഞെടുത്തു. എക്സിക്യൂട്ടിവ് അംഗങ്ങൾ: ആർ. മനോജ് കുമാർ (സി.ഐ ടൗൺ സൗത്ത്), സി.ടി. ബാബുരാജ് (എ.എസ്.ഐ ഡി.സി.ആർ.ബി), പി. കുമാരൻ (എ.എസ്.ഐ ആലത്തൂർ), കെ.എം. സുരേഷ് (എസ്.ഐ ജില്ല സ്പെഷൽ ബ്രാഞ്ച്), പി. ജയശങ്കർ (എ.എസ്.ഐ വിജിലൻസ്), മുരളി പ്രസാദ് (എസ്.ഐ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്). സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ: എം. ഹംസ (എസ്.ഐ ജില്ല സ്പെഷൽ ബ്രാഞ്ച്), ശിവശങ്കരൻ (എ.എസ്.ഐ പട്ടാമ്പി). ഓഡിറ്റ് കമ്മിറ്റി അംഗങ്ങൾ: ബാലകൃഷ്ണൻ (എ.എസ്.ഐ നെന്മാറ), വി.കെ. ഫക്രുദ്ദീൻ (എ.എസ്.ഐ, ശ്രീകൃഷ്ണപുരം). ഡി.പി.ഒ അനക്സിൽ നടന്ന തെരഞ്ഞെടുപ്പിൽ എ.ആർ ക്യാമ്പ് െഡപ്യൂട്ടി കമാൻഡൻറ് എൽ. സുരേന്ദ്രൻ മുഖ്യനിരീക്ഷകനും എ.ആർ ക്യാമ്പ് എ.എസ്.ഐ എൻ. റഫീഖും വരണാധികാരികളായി. പ്രഥമ ജില്ല കമ്മിറ്റി യോഗത്തിൽ ജില്ല പ്രസിഡൻറ് എം. നൂർമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലയിൽ പുതുതായി അനുവദിച്ച പുതൂർ, കണ്ണമ്പ്ര പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം ഉടൻ ആരംഭിക്കുക, ജില്ലയിൽ ഒഴിവുള്ള പൊലീസ് ഓഫിസർമാരുടെ തസ്തിക നികത്തി ജോലിഭാരം ലഘൂകരിക്കുക, ഓരോ ജില്ലകളിലും വനിത പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കാൻ നടപടി സ്വീകരിക്കുക, ഹൈവേ പൊലീസ് സംവിധാനത്തിലേക്ക് ആവശ്യമായ ഓഫിസർ തസ്തിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.