കരിമ്പനി സ്​ഥിരീകരിച്ച വഴിക്കടവിൽ മണലീച്ചയെ കണ്ടെത്തി

നിലമ്പൂർ: വഴിക്കടവ് പുത്തരിപ്പാടത്ത് ഒരാൾക്ക് കരിമ്പനി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രോഗവാഹകരായ മണലീച്ചയെ കണ്ടെത്തി. ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ. റീന, എപ്പിഡെമിയോളജിസ്റ്റ് ഡോ. സുകുമാരൻ എന്നിവരടങ്ങിയ വിദഗ്ധസംഘം നാല് ദിവസം ക‍്യാമ്പ് ചെയ്താണ് രോഗിയുടെ വീടും പരിസരവും പരിശോധിച്ചത്. തുടർന്ന്, ഇന്ത‍്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) സംഘവും കോട്ടയം കേന്ദ്രീകരിച്ച വെക്ടർ കൺട്രോൾ റിസർച് സ​െൻറർ (വി.സി.ആർ.സി) സംഘവുമെത്തി. ഒരുമിച്ചായിരുന്നു പിന്നീട് പരിശോധന. രോഗിയുടെ സമീപവാസികളായ 15ഓളം പേരുടെ രക്തസാമ്പിൾ പരിശോധിച്ചു. പുതുതായി ആരും രോഗവാഹകരല്ലെന്ന് കണ്ടെത്തി. വി.സി.ആർ.സി ടീമും അഞ്ജു വിശ്വ‍​െൻറ നേതൃത്വത്തിലുള്ള സോണൽ എൻറമോളജി യൂനിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രോഗവാഹകരായ മണലീച്ചയെ കണ്ടെത്തിയത്. വിദഗ്ധ പരിശോധനകൾക്കായി ഇവയെ ശേഖരിച്ചു. കരിമ്പനി സ്ഥിരീകരിച്ചയാളുടെ ആരോഗ‍്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.