ബാലികക്ക്​ പീഡനം: മാതാവും കാമുകനും അറസ്​റ്റിൽ

മഞ്ചേരി: ബാലികയെ പീഡനത്തിനിരയാക്കിയ കേസിൽ മാതാവിനെയും കാമുകനെയും അറസ്റ്റ് ചെയ്തു. ബാലികയുടെ മാതാവും മഞ്ചേരി ചെരണി കുന്നത്ത് നടുത്തൊടി നിയാസുമാണ് (32) കോഴിക്കോട്ടെ ലോഡ്‌ജിൽ പിടിയിലായത്. മാതാവുമായി ഫോൺ വഴി പരിചയപ്പെട്ട് യുവാവ് ഇവരുമായി അടുക്കുകയായിരുന്നു. ഒരു വർഷത്തോളമായി യുവതിയുമായി ബന്ധമുണ്ടായിരുന്ന നിയാസിനെ രണ്ടു മാസം മുമ്പ് യുവതിയുടെ ബന്ധുക്കൾ പിടികൂടിയതിനാൽ ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി ബാലികയെ പീഡിപ്പിച്ചു. കുട്ടി മാതാവിനോട് വിവരം പറെഞ്ഞങ്കിലും ആരോടും പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. നിയാസിനെ ചോദ്യം ചെയ്തപ്പോൾ മറ്റൊരു യുവതിയേയും ഇപ്രകാരം മാസങ്ങളോളം ലോഡ്‌ജിൽ താമസിപ്പിച്ചിരുന്നതായി വിവരം ലഭിച്ചു. ഭർതൃമതികളായ യുവതികളുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് അടുപ്പം സ്ഥാപിക്കലാണ് രീതി. പിന്നീട് പണവും ആഭരണങ്ങളും കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിക്കും. ബന്ധം സ്ഥാപിക്കുന്ന സ്ത്രീകളോടൊപ്പം ഫോട്ടോ എടുക്കുകയും പിന്നീടിത് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യും. അറസ്റ്റ് വിവരമറിയാതെ നിയാസി​െൻറ ഫോണിലേക്ക് നിരവധി വിളികളാണ് വന്നതെന്ന് പൊലീസ് അറിയിച്ചു. വഞ്ചിക്കപ്പെട്ട ഏതാനും പേർ പരാതിയുമായി എത്തിയിട്ടുണ്ട്. പ്രതിയുടെ പേരിൽ മണൽകടത്തിന് നേരത്തെ മഞ്ചേരി സ്റ്റേഷനിൽ കേസുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. മഞ്ചേരി സി.ഐ എൻ.ബി. ഷൈജു, എസ്.ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിൽ പി. സഞ്ജീവ്, ഉണ്ണികൃഷ്ണൻ മാരാത്ത്, ദിനേശ്, സൽമ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.