നിലമ്പൂർ: ലോറിസമരംമൂലം നാടുകാണി ചുരം വഴിയുള്ള പച്ചക്കറി ഇറക്കുമതി പ്രതിസന്ധിയിൽ. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നാണ് മലപ്പുറം ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറി ഇറക്കുമതി ചെയ്യുന്നത്. ദിവസേന 300ഓളം പച്ചക്കറി വാഹനങ്ങളാണ് ജില്ലയിലെത്തിയിരുന്നത്. സമരത്തെത്തുടർന്ന് പച്ചക്കറി വാഹനങ്ങൾവരെ സമരക്കാർ നാടുകാണി ചുരത്തിൽ തടഞ്ഞിടുകയാണ്. പച്ചക്കറി കൊണ്ടുവരുവാൻ ശ്രമിക്കുന്ന വ‍്യാപാരികൾക്കെതിരെ ആസൂത്രിത നീക്കവുമുണ്ട്. കർണാടക, തമിഴ്നാട് വ്യാപാരികളുമായി ലോറി ഉടമകൾ കൈകോർത്താണ് ഇറക്കുമതി തടയുന്നത്. പച്ചക്കറി കയറ്റാനായെത്തുന്ന ലോറികളിൽ ചരക്ക് കയറ്റുന്നത് മനഃപൂർവം വൈകിപ്പിക്കുകയാണ്. രാത്രി ഒമ്പതോടെ ബന്ദിപ്പൂർ നാഷനൽ ടൈഗർ പാർക്കടക്കും. ഈ സമയം കണക്കാക്കിയാണ് പച്ചക്കറി കയറ്റുന്നത്. വൈകുന്നതിനാൽ രാത്രി ഒമ്പതിന് മുമ്പ് ബന്ദിപ്പൂർ ചെക്ക്പോസ്റ്റിലെത്താൻ വാഹനങ്ങൾക്ക് കഴിയുന്നില്ല. പിറ്റേന്ന് രാവിലെ പുറപ്പെടുന്ന വാഹനങ്ങൾ പിന്നീട് നാടുകാണി ചുരത്തിലും തടഞ്ഞിടും. ഇതോടെ പച്ചക്കറി ഉപയോഗ ശൂന‍്യമാവും. പുറമെയാണ് വഴിക്കടവ് ആർ.ടി.ഒ ചെക്ക്പോസ്റ്റിന് മുന്നിൽ ചരക്കുലോറികൾ തടയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.