നിലമ്പൂർ: ലോറി ഉടമകളുടെ സമരവുമായി ബന്ധപ്പെട്ട് വഴിക്കടവിൽ സംഘർഷം. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വാഹനങ്ങൾ തടഞ്ഞതാണ് ലോറി തൊഴിലാളികളും സമരക്കാരും തമ്മിൽ തർക്കത്തിനിടയാക്കിയത്. സമരം തുടങ്ങിയത് മുതൽ നാടുകാണി ചുരത്തിൽ സമരാനുകൂലികൾ പച്ചക്കറി ലോറികളുൾെപ്പടെയുള്ള ചരക്ക് വാഹനങ്ങൾ തടഞ്ഞിട്ടിരുന്നു. ചെറുതും വലുതുമായ ഇരുനൂറിലധികം വാഹനങ്ങളാണ് വിവിധ ഭാഗങ്ങളിലായി തടഞ്ഞത്. അധികവും പച്ചക്കറി വാഹനങ്ങളാണ്. ഇതിൽ വ‍്യാപക പ്രതിഷേധമുയർന്നതോടെ ലോറി ഓണേഴ്സ് വെൽഫെയർ അസോസിയേഷെൻറയും ഡ്രൈവേഴ്സ് യൂനിയെൻറയും സംയുക്ത യോഗം തിങ്കളാഴ്ച പാലാട്ട് ചേർന്നിരുന്നു. വാഹനങ്ങൾ തടയുന്നത് നിർത്താനും സഹകരിക്കാത്ത ലോറി ഉടമകളുമായി ബന്ധപ്പെട്ട് സമരത്തിൽ പങ്കാളികളാക്കാനുമായിരുന്നു തീരുമാനം. എന്നാൽ, ചൊവ്വാഴ്ച രാവിലെ മുതൽ വീണ്ടും വഴിക്കടവ് ആർ.ടി.ഒ ചെക്ക്പോസ്റ്റിന് മുന്നിൽ സമരാനുകൂലികൾ ചരക്ക് ലോറികൾ തടഞ്ഞു. നിർബന്ധിച്ച് തൂക്കം നോക്കി അധികഭാരത്തിന് ആർ.ടി.ഒയെക്കൊണ്ട് പിഴ ഈടാക്കിയാണ് കടന്നുപോകാൻ അനുവദിച്ചത്. ചരക്കുലോറി ജീവനക്കാരും ചരക്കുടമകളും ഇത് ചോദ‍്യം ചെയ്തതോടെയാണ് സംഘർഷമുണ്ടായത്. തർക്കം മറ്റ് യാത്രക്കാരെയും വലച്ചു. ഇതോടെ സ്ഥലെത്തത്തിയ വഴിക്കടവ് പൊലീസ്, തൂക്കം നോക്കേണ്ടത് മോട്ടോർ വാഹന വകുപ്പ് ചുമതലയാണെന്നും സമരക്കാർ നേതൃത്വം നൽകേണ്ടെന്നും അറിയിച്ചു. എന്നാൽ, സമരക്കാർ പിൻമാറാൻ തയാറായില്ല. ഇതോടെ പൊലീസ് വിരട്ടിയോടിക്കുകയും ലോറി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങളായ പത്തു പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.