മഞ്ചേരി: നശിപ്പിച്ച് കളയാനിരുന്ന ആയിരത്തിലേറെ ഞാവൽപഴത്തൈകൾ പറിച്ച് വീണ്ടും നട്ടുപിടിപ്പിക്കാവുന്ന വിധത്തിൽ ശേഖരിച്ച് സ്കൂൾ വിദ്യാർഥികൾക്ക് നൽകി. മഞ്ചേരി, പെരിന്തൽമണ്ണ, മലപ്പുറം എന്നിവിടങ്ങിലെ 20ഒാളം വിദ്യാലയങ്ങളിലാണ് തൈകൾ ഏൽപിച്ചത്. അധ്യാപകനും ഒൗഷധ സസ്യപ്രചാരകനുമായ ഡോ. പ്രമോദ് ഇരുമ്പുഴിയാണ് ഇവ അധ്യാപകർ വഴി കുട്ടികളില്ലെത്തിച്ചത്. ആദ്യം 3,000 തൈകളും പിന്നീട് അയ്യായിരത്തിലധികം തൈകളും ഇത്തരത്തിൽ വിവിധ സ്കൂളുകളിൽ വിതരണം ചെയ്യാൻ അധ്യാപകരെ ഏൽപിച്ചു. ഇരുമ്പുഴിയിലെ ഒരുവീട്ടുവളപ്പിലാണ് തൈകൾ മുളച്ചത്. ആയുർവേദവും ഹോമിയോപ്പതിയും ഞാവൽ ഔഷധമായി ഉപയോഗിക്കാറുണ്ട്. രക്തക്കുറവ്, പ്രമേഹം, അസ്ഥിയുരുക്കം, അർശസ്സ് തുടങ്ങിയവക്ക് ഉപയോഗിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.