സ്​കൂൾ ബസുകളുടെ കാര്യക്ഷമത: കോട്ടക്കൽ പൊലീസ്​ നടപടികളാരംഭിച്ചു

കോട്ടക്കൽ: സ്കൂൾ ബസുകളുടെ കാര്യക്ഷമത പരിശോധിച്ച് പ്രത്യേക രജിസ്റ്റർ നമ്പർ നൽകുന്ന നടപടിക്ക് കോട്ടക്കൽ പൊലീസ് പരിധിയിൽ തുടക്കമായി. കോട്ടക്കൽ പരിധിയിലെ 250ഓളം സ്കൂൾ ബസുകൾക്കാണ് ഫിറ്റ്നസ് സ്റ്റിക്കർ പതിക്കുന്നത്. കാര്യക്ഷമമല്ലാത്ത ബസുകൾക്ക് രജിസ്േട്രഷൻ ലഭിക്കില്ല. റജിസ്േട്രഷൻ നടപടികളുടെ ഉദ്ഘാടനം എടരിക്കോട് പി.കെ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടക്കൽ സബ് ഇസ്പെക്ടർ റിയാസ് ചാക്കീരി നിർവഹിച്ചു. പ്രധാനധ്യാപിക എസ്. ഖദീജാബി അധ്യക്ഷത വഹിച്ചു. വേങ്ങര േബ്ലാക്ക് പഞ്ചായത്തംഗം കെ.പി. നാസർ, സ്കൂൾ ബസ് കൺവീനർ എം. കുഞ്ഞിമൊയ്തീൻ കുട്ടി, പൊലീസ് കോൺസ്റ്റബിൾ രജീന്ദ്രൻ, ഹംസ, ബസ് കമ്മിറ്റി അംഗങ്ങളായ പി.എം. ആശിഷ്, പി.കെ. അഹമ്മദ്, പി.ബി. സജിത്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.