പല്ലശ്ശന: ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങ് വിവാദത്തില്‍ മോഹന്‍ലാലിന് പിന്തുണയുമായി നടൻ ഇന്ദ്രന്‍സ്. വിവാദമുണ്ടായത് ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. പല്ലശ്ശന കൂടല്ലൂരിൽ ഷൂട്ടിങ്ങിനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇന്ദ്രന്‍സ്. മോഹന്‍ലാലിെൻറ സാന്നിധ്യം ആവേശമാണ്. സർക്കാർ പരിപാടിയിൽ ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നത് അവരാണ്. എല്ലാവർക്കും പങ്കെടുക്കാൻ അവകാശമുണ്ട്. ഇതിെൻറ പേരില്‍ ആരും പിണങ്ങരുത്. മികച്ച കഥാപാത്രങ്ങളിലൂടെ ജനഹൃദയം കീഴടക്കിയവരാണ് താരങ്ങൾ. അവരെ മാറ്റിനിര്‍ത്തി തനിക്ക് ഒരു സന്തോഷമില്ലെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.