ആധാരമെഴുത്ത് തൊഴിലാളികള്‍ക്ക് ഉത്സവബത്ത

തിരുവനന്തപുരം: ആധാരമെഴുത്ത് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഉത്സവബത്ത അനുവദിച്ചു. ഒരംഗത്തിന് 1000 രൂപയില്‍ കുറയാത്ത ഉത്സവബത്തയാണ് ലഭിക്കുക. ഇതിന് 67 ലക്ഷം രൂപ വകയിരുത്തി. ഓണത്തിനുമുമ്പ് ബത്ത അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഡോക്യുമ​െൻറ് വര്‍ക്കേഴ്സ് യൂനിയന്‍ ഭാരവാഹികള്‍ മന്ത്രി ജി. സുധാകരന് നിവേദനം നല്‍കിയിരുന്നു. തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എല്ലാ കേന്ദ്രങ്ങളിലും പ്രകടനം സംഘടിപ്പിക്കാന്‍ ആധാരമെഴുത്ത് യൂനിയന്‍ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. യൂനിയന്‍ നേതാക്കളായ കരകുളം ബാബു, ആനയറ ആര്‍. കെ. ജയന്‍, പോത്തന്‍കോട് ഹരിദാസ്, തിരുവല്ലം മധു തുടങ്ങിയവര്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.