പ്രകൃതി പഠന ക്യാമ്പ്

എടപ്പാൾ: പ്രകൃതിയെ അറിയുക, മഴയെ അറിയുക പഠന പ്രവർത്തനങ്ങളുടെ ഭാഗമായി എടപ്പാൾ ബി.ആർ.സി വിദ്യാർഥികൾക്ക് പോത്തനൂർ ജി.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ദ്വിദിന സമാപിച്ചു. പ്രകൃതി പഠനനടത്തം, ഔഷധ സസ്യ പഠനം, മഴക്കാല രോഗ ബോധവത്കരണം, ചിത്രരചന, ഡോക്യുമ​െൻററി പ്രദർശനം, ജൈവ ഭക്ഷണ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. കാലടി പഞ്ചായത്ത് പ്രസിഡൻറ് കെ.പി. കവിത ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സുജിത മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പി.പി. വാസുദേവൻ, പി.കെ. ബക്കർ, എം.വി. പ്രേമ, എൻ. ഹരിദാസൻ, പി.കെ. പ്രഭാകരൻ, ടി.വി. അബ്ദുസ്സലാം, ടി. ശ്രീലക്ഷ്മി, സതീഷ് അയ്യാപ്പിൽ, പി. പത്മിനി, കെ. സിന്ധു എന്നിവർ സംസാരിച്ചു. 'പ്ലാസ്റ്റിക് വിമുക്ത ബാല്യം' പദ്ധതിക്ക് തുടക്കം പെരുമ്പടപ്പ്: ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പൊതുവിദ്യാലയങ്ങളിലെയും എൽ.പി വിഭാഗം വിദ്യാർഥികൾക്ക് 13 ലക്ഷം ചെലവഴിച്ച് സ്റ്റീൽ തെർമൽ ഫ്ലാസ്കും ടിഫിൻ ബോക്സും നൽകി അതുല്യം പ്ലാസ്റ്റിക് വിമുക്ത ബാല്യം പദ്ധതിക്ക് തുടക്കം കുറിച്ചു. വെളിയേങ്കാട് ഗവ. ഫിഷറീസ് സ്കൂളിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തി​െൻറ പ്രവർത്തനം മറ്റ് ബ്ലോക്ക് പഞ്ചായത്തുകൾക്ക് മാതൃകയാെണന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് എട്ടുലക്ഷം െചലവഴിച്ച് അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളിലെ കുട്ടികൾക്ക് സൈക്കിൾ വിതരണോദ്ഘാടനവും സ്പീക്കർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. ആറ്റുണ്ണിതങ്ങൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ ഇ. സിന്ധു, വി.കെ. അനസ്, ജില്ല പഞ്ചാായത്ത് അംഗം സമീറ ഇളയേടത്ത്, ടി.എം. സിദ്ദീഖ്, പി.ടി. അജയ് മോഹൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുബൈദ ബക്കർ സ്വാഗതവും ജെസി നന്ദിയും പറഞ്ഞു. പടം...tirp2 'പ്ലാസ്റ്റിക് വിമുക്ത ബാല്യം' പരിപാടിയുടെ ഭാഗമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിദ്യാർഥിക്ക് തെർമൽ ഫ്ലാസ്ക് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.