ഇതര സംസ്​ഥാന ലോറികളുടെ ഇൻട്രാ സർവിസ്​: സ്​പെഷൽ സ്​ക്വാഡ് നിരീക്ഷിക്കും

പാലക്കാട്: ജില്ലയിൽ ഇതര സംസ്ഥാനങ്ങളിലെ ലോറികൾ ഇൻട്രാ സർവിസ് നടത്തുന്നത് തടയാൻ സ്പെഷൽ സ്ക്വാഡിനെ നിയോഗിച്ചതായി മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ എം.പി. അജിത്കുമാർ അറിയിച്ചു. പുറത്ത് രജിസ്േട്രഷനുള്ള ചരക്കുവാഹനങ്ങൾക്ക് കേരളത്തിൽനിന്ന് ലോഡ് കയറ്റി കേരളത്തിൽതന്നെ ഇറക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇത്തരം ഇൻട്രാ സർവിസുകൾ നടത്തുന്നതിനാൽ കേരളത്തിൽ ടാക്സും ക്ഷേമനിധിയും റോഡ് സേഫ്റ്റി സെസും അടക്കുന്ന വാഹനങ്ങൾക്ക് സർവിസ് നടത്താൻ കഴിയാത്ത അവസ്ഥയാണ്. ഇത്തരത്തിലുള്ള വാഹനങ്ങൾ അനുവദനീയമായതിനേക്കാളും 60 ശതമാനം ഓവർലോഡ് കയറ്റിയാണ് സർവിസ് നടത്തുന്നത്. കഞ്ചിക്കോട് നിന്നാണ് ഇത്തരം വാഹനങ്ങൾ ലോഡ് കയറ്റിയിറക്കി സർവിസ് നടത്തുന്നത്. ഇത്തരം നടപടി കേരളത്തിലെ ട്രക്ക് വ്യവസായത്തിന് നിലനിൽക്കാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഇങ്ങനെയുള്ള വാഹനങ്ങൾ കർശനമായി നിരീക്ഷിച്ച് നടപടി സ്വീകരിക്കും. ഓവർലോഡ് പിടിക്കപ്പെട്ടാൽ ൈഡ്രവറുടെ ലൈസൻസ് ഉടൻ റദ്ദാക്കും. തമിഴ്നാട് വാഹനങ്ങളുടെ ൈഡ്രവർമാരുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് അയോഗ്യത കൽപ്പിച്ച് തമിഴ്നാട് രജിസ്റ്ററിങ് അതോറിറ്റിയെ അറിയിക്കും. ഇൻട്രാ ഓപറേഷൻ നടത്തിയതി​െൻറ ടാക്സും അടക്കേണ്ടി വരും. 16200 കി.ഗ്രാം ജി.വി.ഡബ്ല്യു ഉള്ള ഒരു തമിഴ്നാട് പെർമിറ്റ് ലോറി അഞ്ച് ടൺ ഓവർലോഡ് കയറ്റി ഓടിച്ചാൽ താഴെ കൊടുക്കുന്ന നിരക്കിൽ പിഴ ഈടാക്കും. ഇൻട്രാ ഓപറേഷ​െൻറ പിഴ -5000 രൂപ, ഓവർലോഡ് കയറ്റിയതിനുള്ള പിഴ (അഞ്ച് ടൺ) -7000 രൂപ, കേരള ടാക്സി​െൻറ ഇരട്ടി ടാക്സ് മൂന്ന് മാസത്തേക്ക് -8200 രൂപ. ജോബ് ൈഡ്രവ് പാലക്കാട്: ജില്ല എംപ്ലോയബിലിറ്റി സ​െൻറർ സ്വകാര്യ സ്ഥാപനങ്ങളിൽ വിവിധ ഒഴിവുകളിൽ അഭിമുഖം നടത്തും. ടീച്ചിങ് ഫാക്കൽറ്റി (ഫിസിക്സ്, മാത്സ്), കസ്റ്റമർ മാനേജർ, ബ്രാഞ്ച് റിലേഷൻഷിപ് എക്സിക്യൂട്ടിവ്, ബിസിനസ് െഡവലപ്മ​െൻറ് മാനേജർ, ടീം ലീഡർ/ ബ്രാഞ്ച് റിലേഷൻഷിപ് മാനേജർ തസ്തികയിലാണ് ഒഴിവ്. യോഗ്യത, പ്രായം, വിഭാഗം (എം.എസ്.സി, ബി.എഡ്, 40ന് താഴെ, സ്ത്രീ/പുരുഷൻ), (ഡിഗ്രി, 35ന് താഴെ, പുരുഷൻ), (പ്ലസ് ടു, 18-35, സ്ത്രീ/പുരുഷൻ), (ഡിഗ്രി, 18-35, പുരുഷൻ), (പ്ലസ് ടു/ ഡിഗ്രി, 18-35, പുരുഷൻ), ഉദ്യോഗാർഥികൾ ജൂലൈ 19ന് രാവിലെ 10.30ന് ബയോഡാറ്റ, ആധാർകാർഡ് പകർപ്പ്, രജിസ്േട്രഷൻ ഫീസ് 250 രൂപ സഹിതം ജില്ല എംേപ്ലായ്മ​െൻറ് എക്സ്ചേഞ്ചിൽ എത്തണം. ഫോൺ: 0491-2505435.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.