നിലമ്പൂർ: ചോർന്നൊലിക്കുന്ന വീട്ടിൽ താമസിക്കുന്ന കമലത്തെയും കുടുംബത്തെയും എം.എൽ.എയും സി.പി.എം നേതാക്കളും സന്ദർശിച്ചു. നിലമ്പൂർ അരുവാക്കോട് താമസിക്കുന്ന പഴമ്പാല കമലത്തിെൻറ വീട്ടിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് പി.വി. അൻവർ എം.എൽ.എയും സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസും സന്ദർശിച്ചത്. നഗരസഭയുടെ ആയിരംവീട് പദ്ധതിയിൽ വീട് പണി പൂർത്തിയാക്കാൻ കഴിയാതെ കടക്കെണിയിലായ ഇവരുടെ വായ്പ തുക തിരിച്ചടക്കാൻ സഹായവുമായി ശനിയാഴ്ച ജനാധിപത‍്യ മഹിള അസോസിയേഷൻ നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയും കമലയെ സന്ദർശിച്ച് സഹായധനം നൽകിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് എം.എൽ.എയും സി.പി.എം നേതാക്കളും സന്ദർശനം നടത്തിയത്. തൽക്കാലം കമലത്തെയും കുടുംബത്തെയും വാടക വീട്ടിലേക്ക് മാറ്റും. വാടക ജനാധിപത‍്യ മഹിള അസോസിയേഷൻ വഹിക്കും. പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കമലത്തിെൻറ കുടുംബത്തിന് സർക്കാർ ലഭ‍്യമാക്കാനുള്ള നടപടി വേഗത്തിലാക്കും. സർക്കാർ വീട് ലഭ‍്യമാകാനുള്ള സാഹചര‍്യമില്ലെങ്കിൽ സി.പി.എം വീട് നിർമിച്ച് നൽകുമെന്ന് ജില്ല സെക്രട്ടറി മോഹൻദാസ് പറഞ്ഞു. നിലമ്പൂർ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ, ജില്ല കമ്മിറ്റി അംഗം ജോർജ്ജ് കെ. ആൻറണി, ജനാധിപത‍്യ മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി അരുമ ജയകൃഷ്ണൻ, സുനന്ദ ഹരിദാസ്, മാട്ടുമ്മൽ സലീം, കെ.പി. നിഷ എന്നിവർ അനുഗമിച്ചു. പടം:5 കമലത്തിെൻറ വീട് പി.വി. അൻവർ എം.എൽ.എയും സി.പി.എം നേതാക്കളും സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.